5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bevco Holiday October 2024: ഒക്ടോബറിൽ അടുപ്പിച്ച് അവധികൾ, ബെവ്കോ തുറക്കില്ല

BEVCO Holidays in October 2024: എല്ലാ പൊതു അവധി ദിവസങ്ങളിലും ബെവ്കോ അവധിയായിരിക്കില്ല എന്നാൽ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നീ  ദിവസങ്ങളിലും  എല്ലാ മാസവും 1-ാം തീയ്യതിയും ഷോപ്പുകൾ തുറക്കില്ല.

Bevco Holiday October 2024: ഒക്ടോബറിൽ അടുപ്പിച്ച് അവധികൾ, ബെവ്കോ തുറക്കില്ല
Bevco Holidays 2024 October | Credits: Social Media
arun-nair
Arun Nair | Published: 30 Sep 2024 15:38 PM

ഒക്ടോബറിൻ്റെ തുടക്കം മദ്യപാനികൾക്ക് അൽപ്പം ബുദ്ധിമുട്ടുള്ള മാസം കൂടിയാണ്. അവധികൾ പലതാണ് ഒക്ടോബറിലുള്ളത്. ഇതിൽ ഏറ്റവും പ്രധാനം ഒക്ടോബർ ആദ്യത്തെ ആഴ്ചയിലെ അവധിയാണ്. ഇത് കൂടാതെ മറ്റ് ദിവസങ്ങളും ഒക്ടോബറിൽ അവധിയുണ്ടാവും. ഒക്ടോബർ-1 ഡ്രൈ ഡേ ആയതിനാൽ ബാറും, ബിവറേജും അടക്കം അവധിയായിരിക്കും. എന്ന് മാത്രമല്ല കൺസ്യൂമർ ഫെഡ്ഡിൻ്റെ ഷോപ്പുകൾക്കും അന്ന് അവധിയായിരിക്കും. ഒക്ടോബറിലെ ബെവ്കോയുടെ ഏക അവധിയായിരിക്കും 1,2 തീയ്യതികൾ എന്ന് ബെവ്കോ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ  21-നായിരുന്നു ഏറ്റവും അവസാനം ബിവറേജ് അടച്ചിട്ടത്. ഇതിന് ശേഷം ഇനിയുള്ള അവധി ഒക്ടോബറിലാണ്. ഡ്രൈ ഡേയും ഗാന്ധിജയന്തിയും അടുപ്പിച്ച് വരുന്നതിനാലാണ് രണ്ട് ദിവസം അടുത്തടുത്ത ദിവസങ്ങളിൽ അവധി വരുന്നത്. തുടർച്ചയായ രണ്ട് ദിവസം അവധി വരുന്നതിനാൽ 3-ന് വലിയ തിരക്കായിരിക്കും ഷോപ്പുകളിൽ.  ബെവ്കോ ഷോപ്പുകൾ 30-ന് വൈകീട്ട് ഏഴ് വരെ മാത്രമെ പ്രവർത്തിക്കൂ എന്നത് അറിഞ്ഞിരിക്കണം. സാധാരണ 10 മണി മുതൽ 9 മണി വരെയാണ് ബെവ്കോ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ബാറുകൾ 30-ന് (തിങ്കൾ) രാത്രി 11 വരെ മാത്രമായിരിക്കും പ്രവർത്തിക്കുന്നത്.

ALSO READ: ചില മാറ്റങ്ങളുണ്ട്, സെപ്റ്റംബർ 30-ന് ബെവ്കോയിൽ പോകുന്നവർ അറിയാൻ

ബെവ്കോ അവധികൾ അറിഞ്ഞിരിക്കാം

എല്ലാ പൊതു അവധി ദിവസങ്ങളിലും ബെവ്കോ അവധിയായിരിക്കില്ല എന്നാൽ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നീ  ദിവസങ്ങളിലും  എല്ലാ മാസവും 1-ാം തീയ്യതിയും ഷോപ്പുകൾ തുറക്കില്ല. 1-ാം തീയ്യതി ഡ്രൈ ഡേയാണ്. ഇത്തരത്തിൽ വർഷത്തിൽ 12 ഡ്രൈ ഡേയുണ്ട്. ഇതിന് പുറമെ ലോക ലഹരി വിരുദ്ധ ദിനം,  ശ്രീനാരായണഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി,  ഗാന്ധി ജയന്തി എന്നീ ദിവസങ്ങളാണ് ബെവ്കോ അടഞ്ഞ് കിടക്കുന്ന മറ്റ് പ്രധാന അവധി ദിനങ്ങൾ.  നേരത്തെ തിരുവോണ ദിവസം അവധി ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ അവധിയുണ്ട്. എന്നാൽ വിഷു, ക്രിസ്മസ് ദിനങ്ങളിലെല്ലാം ബെവ്കോ പ്രവർത്തിക്കും.

 തിരുവോണം റെക്കോർഡ് വിൽപ്പന

ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനായാണ് ബെവ്കോ നടത്തിയത്. സെപ്റ്റംബർ ആറിനും 17-നും ഇടയിൽ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്.  കഴിഞ്ഞ വർഷം ഇത് 809.25 കോടിയായിരുന്നു.

ഉത്രാടം വരെ ഒമ്പത് ദിവസങ്ങളിൽ കേരളം കുടിച്ചത് 701 കോടി രൂപയുടെ മദ്യമാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 715 കോടി രൂപ മദ്യത്തേക്കാൾ നേരിയ കുറവ് ഉത്രാടത്തിനുണ്ടായിരുന്നു. എന്നാൽ, തിരുവോണത്തിന് ശേഷം രണ്ട് ദിവസങ്ങളിൽ മുൻവർഷത്തെ മൊത്തം വിൽപ്പനയെ മറികടന്ന് മദ്യവിൽപന ഉയർന്നു.

അതേസമയം തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടന്നു. വിൽപ്പനയിൽ മാത്രമല്ല ഇത്തവണ ബോണസിൻ്റെ കാര്യത്തിലും ബെവ്കോ റെക്കോർഡിട്ടിരുന്നു. 95000 രൂപയാണ് ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 90000 രൂപയായിരുന്നു. എല്ലാവർഷവും ഇത്തരത്തിൽ റെക്കോർഡ് ബോണസാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.

Latest News