Bevco Holidays October 2025: ഒക്ടോബറിലും അടുപ്പിച്ച് അവധി, ബെവ്കോ തുറക്കില്ല
നിലവിൽ സെപ്റ്റംബറിൽ ബെവ്കോ അവധികൾ ഇല്ലെങ്കിലും ഒക്ടോബറിൽ അടുപ്പിച്ചാണ് അവധികൾ എത്താനുള്ളത്. ഒക്ടോബറിൽ 1-ന് ഡ്രൈ ഡേ ആണ് എന്നാൽ ഒക്ടോബറിൽ മറ്റൊരു അവധി കൂടിയുണ്ട്

Bevco Holidays 2025 October
ഓണക്കാലത്തെ നീണ്ട അവധികൾ മാത്രമല്ല ബെവ്കോ തുറന്ന് പ്രവർത്തിക്കാത്ത ദിവസങ്ങൾ ഇനിയും വരുന്നുണ്ട്. സെപ്റ്റംബറിൽ ആകെ നാല് ദിവസമായിരുന്നു ബെവ്കോ ഷോപ്പുകൾ തുറക്കാതിരുന്നത്. അതു കൊണ്ട് തന്നെ തുറന്ന ദിവസങ്ങളിൽ പലതിലും ഷോപ്പുകളുടെ മുൻപിൽ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. ഇനി വരാൻ പോകുന്നതും ഇത്തരത്തിൽ അടുപ്പിച്ചുള്ള അവധി തന്നെയാണ്.
നിലവിൽ സെപ്റ്റംബറിൽ ബെവ്കോ അവധികൾ ഇല്ലെങ്കിലും ഒക്ടോബറിൽ അടുപ്പിച്ചാണ് അവധികൾ എത്താനുള്ളത്. ഒക്ടോബറിൽ 1-ന് ഡ്രൈ ഡേ ആണ് എന്നാൽ ഒക്ടോബറിൽ മറ്റൊരു അവധി കൂടിയുണ്ട് അത് ഒക്ടോബർ 2-ന് ഗാന്ധിജയന്തിയാണ്. ഇതോടു കൂടി 2025-ലെ എല്ലാ ബെവ്കോ അവധികളും ( ഡ്രൈഡേ ഒഴികെ ) അവസാനിക്കുകയാണ്.
ALSO READ: ഒക്ടോബറിൽ അടുപ്പിച്ച് അവധികൾ, ബെവ്കോ തുറക്കില്ല
ഇനി ഡ്രൈഡേകൾ
ഒക്ടോബറിലെ അടക്കം ഇനി മൂന്ന് ഡ്രൈഡേകളാണുള്ളത്. അതുകൊണ്ട് തന്നെ മറ്റ് അവധികൾ ഇനി ബെവ്കോ ഷോപ്പുകൾക്കില്ല. പ്രാദേശിക ഉത്സവങ്ങളോ മറ്റ് ചടങ്ങുകൾക്കോ മാത്രം അവധി വരാനുള്ള സാധ്യത ഒഴിച്ചാൽ മറ്റുള്ള ദിവസങ്ങളിലെല്ലാം ബെവ്കോ ഷോപ്പുകൾ തുറക്കും. ക്രിസ്മസ് ദിനത്തിലും ബെവ്കോ അവധിയായിരിക്കില്ല.
ബെവ്കോ മാത്രമല്ല
ഒക്ടോബർ-2ന് ബെവ്കോ മാത്രമല്ല ബാറുകളും അവധിയായിരിക്കും എന്നത് അറിഞ്ഞിരിക്കണം. ത്രിവേണിയുടെ സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും. ഓണക്കാലത്ത് ഇത്തവണയും മദ്യ വിൽപ്പന സംസ്ഥാനത്ത് റെക്കോർഡിട്ടു. മലപ്പുറം തിരൂരിലാണ് ഇത്തവണ ഏറ്റവുമധികം മദ്യ വില്‍പന നടന്നത്. 6.41 കോടി രൂപയുടെ മദ്യമാണ് ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ ആറ് വരെ വിവിധ ദിവസങ്ങളിലായി വിറ്റത്. 6.40 കോടി രൂപയുടെ വിൽപ്പനയുമായി കരുനാഗപ്പള്ളിയിലെ ഔട്ട്‌ലെറ്റിലാണ് ഇത്തവണ വിൽപ്പനയിൽ രണ്ടാമത്. നേരത്തെ കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട്‌ലെറ്റിലായിരുന്നു ഉത്രാടം ദിനത്തിൽ ഏറ്റവുമധികം വിൽപ്പന നടന്നത്.
( ടീവി9 മലയാളം മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്നില്ല, ഇത് പൊതുവായ വിവരങ്ങൾ മാത്രമാണ്)