Kerala Bevarages: ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് വമ്പൻ തുക പിഴ
Kerala Bevarages Money Scam:മദ്യക്കുപ്പിയിൽ വിൽപ്പന നടത്തുന്നതിനുവേണ്ടി രേഖപ്പെടുത്തി തുകയേക്കാൾ അധികം തുക ഈടാക്കിയതിന് പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ ആകെ 25, 010 രൂപ നൽകുവാൻ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തിൽ എ.ടി. ആകാശ് ആണ് ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർ ക്കെതിരെ പരാതി നൽകിയത്...........
പത്തനംതിട്ട: മദ്യകുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി തുകയേക്കാൾ പത്തു രൂപ അധികം വാങ്ങിയതിന് കേരള സ്റ്റേറ്റ് ബെവറജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരേ നടപടി. മദ്യക്കുപ്പിയിൽ വിൽപ്പന നടത്തുന്നതിനുവേണ്ടി രേഖപ്പെടുത്തി തുകയേക്കാൾ അധികം തുക ഈടാക്കിയതിന് പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ ആകെ 25, 010 രൂപ നൽകുവാൻ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തിൽ എ.ടി. ആകാശ് ആണ് ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർ ക്കെതിരെ പരാതി നൽകിയത്. പെരുന്ന സ്ഥിതി ചെയ്യുന്ന ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും ഹർജിക്കാരൻ 650 മില്ലി മദ്യം വാങ്ങിയപ്പോഴാണ് കുപ്പിയിൽ വിളിക്കാനായി രേഖപ്പെടുത്തിയിരിക്കുന്ന തുകയേക്കാൾ 10 രൂപ അധികം വാങ്ങിക്കുന്ന തരത്തിലുള്ള സംഭവമുണ്ടായത്. ആകാശിന്റെ ഹർജിയിൽ കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറമാണ് വിധിപ്രസ്താവിച്ചത്.
ALSO READ:ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
കമ്പ്യൂട്ടറിൽ ഉള്ള എംആർപി പ്രകാരം മാത്രമേ തുക വാങ്ങാൻ സാധിക്കു
ബിയർ കുപ്പിയിൽ എം ആർ പി തുകയായി രേഖപ്പെടുത്തിയത് 170 രൂപയായിരുന്നു. എന്നാൽ കൗണ്ടറിലെ ജീവനക്കാർ ബില്ല് നൽകിയത് 180 രൂപയായാണ്. കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കി എന്ന് സാരം. എന്നാൽ ഇത് ചോദ്യം ചെയ്ത ഹർജിക്കാരനോട് കമ്പ്യൂട്ടറിൽ ഉള്ള എംആർപി പ്രകാരം മാത്രമേ തുക വാങ്ങാൻ സാധിക്കുമെന്ന് ന്യായമാണ് ഡിപ്പോ ഉദ്യോഗസ്ഥർ നൽകിയത്. കമ്പ്യൂട്ടറിൽ നൽകിയിരിക്കുന്ന എംആർപി പ്രകാരം മാത്രമേ വില വാങ്ങാൻ സാധിക്കൂ പരാതിയുണ്ടെങ്കിൽ പോയി കൊടുക്കാൻ എന്ന ന്യായവും പറഞ്ഞു. മാത്രമല്ല പഴയ എംആർപി രേഖപ്പെടുത്തി പുതിയ വിലയിൽ നൽകാൻ അനുമതി ഉണ്ട് എന്നൊരു വാദവും നിരത്തി. ഗവൺമെന്റിന്റെ ഈ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
പഴയ എംആർപിയിൽ രേഖപ്പെടുത്തിയ മദ്യ ശേഖരം പുതിയതും ഉയർന്നതുമായ വിലയ്ക്ക് വിറ്റ ബിവറേജസ് കോർപ്പറേഷൻ നടപടി നിയമവിരുദ്ധമാണെന്ന് ഉപഭോക്ത്ൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. പഴയ സ്റ്റോപ്പുകൾ വിറ്റ് തീരുന്നത് വരെ പുതിയ ലേബലിന്റെ മറവിൽ ഉയർന്ന വില ഈടാക്കുന്നത് ഉപഭോക്ത സംരക്ഷണം നിയമപ്രകാരം അന്യായമായ വ്യാപാര രീതിയാണെന്നാണ് കമ്മീഷന്റെ നിലപാട്. പഴയ വില രേഖപ്പെടുത്തിയ സ്റ്റോപ്പുകൾ പുതിയ നിരക്കിൽ വിൽക്കാൻ തങ്ങൾക്ക് സർക്കാർ ഉത്തരവുണ്ടായെന്നായിരുന്നു പ്രധാനവാദം. എന്നാൽ സർക്കാരിന്റെ ഇത്തരം നിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ഒരു ഉപഭോക്താവിനെ സാധനം വാങ്ങുന്ന സമയത്ത് സർക്കാർ ഉത്തരവുകൾ പരിശോധിച്ചു ഉറപ്പുവരുത്താൻ കഴിഞ്ഞെന്നും വരില്ലെന്നും കുപ്പിയിൽ കൃത്യമായി അച്ചടിച്ചിരിക്കുന്ന എംആർപി വില തന്നെയാണ് അന്തിമമെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. സ്വീകരിച്ച ഈ നടപടി ഉപഭോക്താവിനോടുള്ള കടുംവെട്ടാണെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരൻ അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. നിയമവിരുദ്ധമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിലേക്ക് പതിനായിരം രൂപയും ചേർത്ത് ആകെ 25010 രൂപ പരാതിക്കാരന് നൽകാനാണ് കോടതിവിധി പറഞ്ഞത്. വിധി വന്ന് നിശ്ചിത സമയത്തിനകം തന്നെ തുക കൈമാറണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ENGLISH SUMMARY
Action has been taken against the Kerala State Beverages Corporation Perunad depot manager for charging Rs 10 more than the maximum amount stated on the liquor bottle.