CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
CMRL Exalogic Case: ഈ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈഡ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്നും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് എന്ന കമ്പനി ചെയ്യാത്ത സേവനങ്ങൾക്ക് വേണ്ടി വൻ തുക...........
സിഎംആർഎൽ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് എൻഫോർസ്മന്റ് ഡയറക്ടറേറ്റി(ED)ന്റെ സമൻസ്. ഈ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈഡ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്നും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് എന്ന കമ്പനി ചെയ്യാത്ത സേവനങ്ങൾക്ക് വേണ്ടി വൻ തുക കൈപ്പറ്റി എന്നാണ് കേസ്.
രണ്ടുതവണയും ഹർജി കോടതി തള്ളി
ആദായ നികുതി തർക്ക പരിഹാര ബോർഡ് ആണ് ഇത് കണ്ടെത്തിയത്. തുടർന്ന് ഇതിൽ എൻഫോർസ്മന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കാൻ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ ഇഡി അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ രണ്ടുതവണയും ഹർജി കോടതി തള്ളി. നിരപരാധിത്വം തെളിയിക്കാൻ ആണെങ്കിൽ കേസ് അന്വേഷിക്കുകയല്ലേ വേണ്ടത് എന്നാണ് കോടതി ചോദിച്ചത്. കൂടാതെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലുള്ള വസതിയിൽ അടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
ALSO READ:റെയ്ഡിന് പിന്നാലെ ഉണ്ടായ ആക്രമണത്തിൽ സിബിഐ അന്വേഷിക്കണം; ഇ ഡി ആവശ്യപ്പെട്ടേക്കും
കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അവർ എത്തിയ കാർ തല്ലി പൊളിക്കുകയും ചെയ്തു
ഇതിനെതിരെ വലിയ പ്രതിപക്ഷ പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്. റെയ്ഡ് നടക്കുന്ന മണിക്കൂറുകളിൽ പുറത്ത് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മാത്രമല്ല റെയ്ഡ് നടത്തി പുറത്തേക്ക് ഇറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു. അവർ എത്തിയ കാറിന്റെ ചില തല്ലി പൊളിക്കുകയും ചെയ്തു.ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ തുനിയുമ്പോഴാണ് അവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അവർ എത്തിയ കാർ തല്ലി പൊളിക്കുകയും ചെയ്തത്.
പിന്നീട് മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്.സംഭവത്തിൽ കണ്ടാൽ തിരിച്ചറിയുന്ന 300 പേർക്ക് എത്രയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസടുത്തത് ഇതിൽ നിരവധിപേരെ ഇതിനോടൊപ്പം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാഭാവികമായ ഒരു പ്രതിഷേധമല്ല നടന്നത് സംഘടിതമായ ആക്രമണം ആണെന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചത്.
ENGLISH SUMMARY
The Enforcement Directorate (ED) has summoned Veena Thaikandi, daughter of former Chief Minister and Opposition Leader Pinarayi Vijayan, in the CMRL Exology financial transaction case. It has been reported that she has been asked to appear at the Enforcement Directorate’s office in Kochi this Friday.