Bird flu Alappuzha: ആലപ്പുഴയിൽ പക്ഷിപ്പനി പിടിമുറുക്കുന്നു… ഇന്നും നാളെയും കള്ളിങ്

Bird Flu Confirmed in Alappuzha: കള്ളിങ്ങ് പൂർത്തിയായ ഇടങ്ങളിൽ (ഇൻഫെക്ടഡ് സോൺ) അടുത്ത മൂന്ന് മാസത്തേക്ക് പുതിയ പക്ഷികളെ വളർത്താൻ പാടുള്ളതല്ല.

Bird flu Alappuzha: ആലപ്പുഴയിൽ പക്ഷിപ്പനി പിടിമുറുക്കുന്നു... ഇന്നും നാളെയും കള്ളിങ്

Bird flu in Alappuzha

Published: 

09 Jan 2026 | 12:39 PM

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്ങ്) നടപടികളും വിപണന നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 13,785 വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടിയെയാണ് കള്ളിങ് എന്നു പറയുന്നത്. ഇന്ന് അമ്പലപ്പുഴ നോർിത്തിൽ 3544 പക്ഷികളെയും അമ്പലപ്പുഴ സൗത്തിൽ150 പക്ഷികളെയും ഇന്ന് കൊന്നൊടുക്കും. നാളെ കരുവാറ്റ (6633 പക്ഷികൾ), പള്ളിപ്പാട് (3458 പക്ഷികൾ) എന്നിവിടങ്ങളിലാണ് കള്ളിങ് ഉള്ളത്.

 

നിരോധന ഉത്തരവുകൾ

 

രോഗം സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ സർവൈലൻസ് സോണായി പ്രഖ്യാപിച്ചു. ജനുവരി 8 മുതൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ മുൻകരുതൽ സംബന്ധിച്ചുള്ള ചില നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ വിൽപ്പനയും കടത്തലും ഈ സമയത്ത് പാടില്ല. പക്ഷി ഇറച്ചി, മുട്ട, വളം (കാഷ്ഠം), ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും ഇതിനൊപ്പം നിരോധിച്ചിട്ടുണ്ട്.

കള്ളിങ്ങ് പൂർത്തിയായ ഇടങ്ങളിൽ (ഇൻഫെക്ടഡ് സോൺ) അടുത്ത മൂന്ന് മാസത്തേക്ക് പുതിയ പക്ഷികളെ വളർത്താൻ പാടുള്ളതല്ല.

 

നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങൾ

 

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുത്ത വാർഡുകൾ (ബീച്ച്, കൈതവന, കളർകോട് ഉൾപ്പെടെയുള്ള 13 വാർഡുകൾ), ഹരിപ്പാട്, മാവേലിക്കര മുനിസിപ്പാലിറ്റികൾ എന്നിവയ്ക്ക് പുറമെ താഴെ പറയുന്ന പഞ്ചായത്തുകളിലും നിയന്ത്രണമുണ്ട്.

  • അമ്പലപ്പുഴ നോർത്ത് & സൗത്ത്, പുന്നപ്ര നോർത്ത് & സൗത്ത്, പുറക്കാട്.
  • കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി.
  • എടത്വ, തകഴി, തലവടി, വീയപുരം, പള്ളിപ്പാട്.
  • കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, ചേപ്പാട്.
  • തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, മുതുകുളം, പത്തിയൂർ, ചെട്ടികുളങ്ങര.
  • ബുധനൂർ, പാണ്ടനാട്, ചെന്നിത്തല.
Related Stories
Kandararu Rajeevaru: ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി
Amit Sha Visit Traffic Restriction: ഈ വഴിയൊന്നും പോവേണ്ടാ… പെട്ടുപോകും! അമിത് ഷായുടെ സന്ദർശനത്തിൽ തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം
Sabarimala: എരുമേലി ചന്ദനക്കുടം ഇന്ന്; മകരവിളക്കിനോടനുബന്ധിച്ച് 15 വ്യൂ പോയിൻ്റുകളിൽ പ്രത്യേക സുരക്ഷ
Sabarimala gold Scam: ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നതിൽ അന്വേഷണം വേണം; ടി പി രാമകൃഷ്ണൻ
Sabarimala Gold Theft Case: കുടുക്കിയതോ? പ്രതികരിച്ച് തന്ത്രി; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും
Sabarimala Gold Theft Case: തന്ത്രിയെ പിന്തുണച്ച് ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ നീക്കം ചെയ്ത് ‘മുഖം രക്ഷിക്കൽ’
പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിക്കാം, ഗുണങ്ങളുണ്ട്
ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ