BJP State Core Committee: ഒ. രാജഗോപാൽ പുറത്ത്… ഷോൺ ജോർജ്ജ് അകത്ത്, ബിജെപി കോർ കമ്മിറ്റിയിൽ സമൂലമാറ്റം
BJP state core committee reorganized: മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള നേതാവുമായ പ്രകാശ് ജാവഡേക്കര്‍, ഒഡീഷയില്‍ നിന്നുള്ള എം.പി അപരാജിത സാരംഗി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ന്യൂഡൽഹി: പുനഃസംഘടിപ്പിച്ച ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ 21 അംഗങ്ങള്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ ഉള്‍പ്പെടുത്തിയപ്പോള്‍, മറ്റൊരു വൈസ് പ്രസിഡന്റായ ഡോ. കെ.എസ്. രാധാകൃഷ്ണനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ പാര്‍ട്ടി മീഡിയ പാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, രാജ്യസഭാ എം.പി സി. സദാനന്ദന്‍, പികെ കൃഷ്ണദാസ്, വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ കെ. ആന്റണി, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ്, പി. സുധീര്‍, കെ.കെ. അനീഷ് കുമാര്‍, ഷോണ്‍ ജോര്‍ജ്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, കെ. സോമന്‍, വി. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പുതിയ കോര്‍ കമ്മിറ്റിയിലെ അംഗങ്ങള്‍.
മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള നേതാവുമായ പ്രകാശ് ജാവഡേക്കര്‍, ഒഡീഷയില്‍ നിന്നുള്ള എം.പി അപരാജിത സാരംഗി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുനഃസംഘടനയിലൂടെ പാര്‍ട്ടിയില്‍ പുതിയ ഊര്‍ജ്ജം കൊണ്ടുവരാനും ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.