Thiruvananthapuram Medical College: ആശുപത്രിയിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ആക്രിക്കാരനെതിരെ കേസില്ല, ജീവനക്കാരന് സസ്‌പെൻഷൻ

Thiruvananthapuram Medical College: ആക്രിക്കാരനിൽ നിന്നും കണ്ടെടുത്ത സാംപിളുകൾ പൊലീസ് ലാബിന് തിരികെ നൽകിയിട്ടുണ്ട്. സാംപിളിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും രോഗികൾക്ക് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. 

Thiruvananthapuram Medical College: ആശുപത്രിയിൽ നിന്ന് ശരീരഭാഗങ്ങൾ  കാണാതായ സംഭവം; ആക്രിക്കാരനെതിരെ കേസില്ല, ജീവനക്കാരന് സസ്‌പെൻഷൻ

Medical College Trivandrum | Credits

Published: 

15 Mar 2025 | 10:14 PM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശരീരഭാ​ഗങ്ങൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ഹൗസ് കീപ്പിങ് വിഭാ​ഗം ​ഗ്രേഡ് 1 ജീവനക്കാരൻ അജയ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.  അതേസമയം സംഭവത്തിൽ പിടിയിലായ ആക്രി വിൽപനക്കാരനെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ല, ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി സാധനങ്ങൾ എന്ന് തെറ്റിദ്ധരിച്ച് ഇയാൾ എടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ആക്രിക്കാരനിൽ നിന്നും കണ്ടെടുത്ത സാംപിളുകൾ പൊലീസ് ലാബിന് തിരികെ നൽകിയിട്ടുണ്ട്. സാംപിളിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും രോഗികൾക്ക് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം സംഭവത്തിൽ ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി പ്രതികരിച്ചു. ലാബിൽ എത്തിക്കുന്ന സാംപിളുകൾ കൈപ്പറ്റിയാൽ മാത്രമാണ് തനിക്ക് ഉത്തരവാദിത്തമെന്നും നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ഡോക്ടർ പറഞ്ഞു. സാധാരണ ലാബിന്റെ ഉള്ളിലേക്കാണ് എത്തിക്കാറുള്ളത്,
ഇന്ന് സ്റ്റെയർകേസിൽ വെച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

ALSO READ: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കളമശ്ശേരിയിൽ കാർ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടം

ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയിലെ പാത്തോളജി ഡിപ്പാർട്മെന്റിലേക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങൾ കാണാതാവുന്നത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷ്ടിക്കപ്പെട്ട ബോക്സിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആക്രി വില്പനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

രാവിലെ ആംബുലൻസിലെ ജീവനക്കാർ പത്തോളജി ലാബിന് സമീപം സാമ്പിളുകൾ കൊണ്ടു വെച്ചിരുന്നു. ഈ സാമ്പിളുകളാണ് മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രി വില്പനക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ പത്തോളജി ലാബിന് സമീപമുള്ള സ്റ്റെയർകെയ്സിന് സമീപം വച്ച ശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഈ സമയത്താണ് ആക്രി വില്പനക്കാരൻ സ്പെസിമെനുകൾ എടുത്തത്.

അതേസമയം, ആക്രിയാണെന്ന് കരുതിയാണ് താൻ ബോക്സ് എടുത്തതെന്ന് ആക്രിക്കാരൻ പൊലീസിനോട് പറഞ്ഞു. ബോക്സിൽ ശരീരഭാഗങ്ങൾ ആണെന്ന് അറിയില്ലായിരുന്നു. അത് മനസിലായതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി. പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകൾ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്