Palakkad Collectorate Vigilance Raid: പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന; മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി

Bribery Vigilance Raid at Palakkad Collectorate: പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളക്ട്രേറ്റിൽ മിന്നൽ പരിശോധന നടത്തിയത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പാലക്കാട് സ്വദേശിയായ കരാറുകാരൻ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

Palakkad Collectorate Vigilance Raid: പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന; മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി

വിജിലൻസ് പിടിയിലായ പൊതുമരാമത്ത് ഉദ്യോഗസ്ഥർ

Updated On: 

08 May 2025 18:13 PM

പാലക്കാട്: പാലക്കാട് കളക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. ഡിവിഷണൽ അക്കൗണ്ടന്‍റ് ഓഫീസർ സാലുദ്ദീൻ ജെ, ജൂനിയർ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശിധരൻ എന്നിവരെയാണ് പിടികൂടിയത്. കൈക്കൂലി വാങ്ങിയ 2000 രൂപ ഇവരിൽ നിന്നും വിജിലൻസ് സംഘം കണ്ടെത്തി.

പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളക്ട്രേറ്റിൽ മിന്നൽ പരിശോധന നടത്തിയത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പാലക്കാട് സ്വദേശിയായ കരാറുകാരൻ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോൾഫ്തലിൻ പുരട്ടിയ പണം വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പിടിയിലായത്.

ALSO READ: സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

വിജിലൻസ് പിടികൂടിയ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടന്നു. മൂവരും ബില്ല് മാറുന്നതിനായി കരാറുകാരിൽ നിന്നും രണ്ടായിരം രൂപ വീതമാണ് കൈക്കൂലി വാങ്ങിയത്. കൂടാതെ ഇവർ പതിവായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസിന് നേരത്തെയും പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥരെയും കരാറുകാരെ ഉപയോഗിച്ച് വിജിലൻസ് കുടുക്കിയത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും