Palakkad House Collapsed: അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ബന്ധുവായ കുട്ടിക്ക് പരിക്ക്

Palakkad House Collapsed Death: തകർന്നുവീണ വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. ഇവിടെ നിന്ന് കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്ന വീടിൻറെ തൊട്ടടുത്ത് തന്നെയാണ് മരിച്ച കുട്ടികളുടെയും വീട്. ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Palakkad House Collapsed: അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ബന്ധുവായ കുട്ടിക്ക് പരിക്ക്

അപകടത്തിൽ മരിച്ച ആദി, അജ്നേഷ്

Published: 

08 Nov 2025 20:59 PM

പാലക്കാട്: പാതി പണി കഴിഞ്ഞ വീട് തകർന്നുവീണ് (Palakkad House Collapsed) സഹോദരങ്ങളാണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ അഭിനയ ചികിത്സയിലാണ്.

മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം നടന്നത്. അതിനാൽ വനം വകുപ്പിൻ്റെ ജീപ്പിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. തകർന്നുവീണ വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. ഇവിടെ നിന്ന് കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്ന വീടിൻറെ തൊട്ടടുത്ത് തന്നെയാണ് മരിച്ച കുട്ടികളുടെയും വീട്.

ALSO READ: ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ! യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂര പീഡനം

എട്ട് വർഷത്തോളമായി ഈ വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം. വീടിൻറെ സൺഷേഡിലിരുന്ന കളിക്കുന്നതിനിടെയാണ് അപകടം. വീടിന് മോൽക്കൂരയും ഉണ്ടായിരുന്നില്ല. വളരെ ദുർബലമായ അവസ്ഥയിലായിരുന്നു വീടെന്നും പ്രദേശവാസികൾ പറയുന്നു.

സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറി കളിക്കാറുണ്ട്. സ്കൂൾ ഇല്ലാത്തതിനാൽ സ്ഥിരമായി എത്തുന്നതുപോലെ അന്നേ ദിവസവും കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്. അജയ് – ദേവി ദമ്പതികളുടെ മക്കൾക്കാണ് അപകടത്തിൽ ജീവൻ രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും