Building Permit rule change: ഇനി ഇരുനില വീടുകൾക്ക് പെർമിറ്റ് എളുപ്പത്തിൽ കിട്ടും, വരുന്നു ഇരുന്നൂറിലേറെ കെട്ടിടനിർമാണച്ചട്ട ഭേദഗതികൾ
Over 200 Amendments to Construction Rules Coming:മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറികളിൽ ഉൾപ്പെടുന്ന മുഴുവൻ വ്യവസായ ആവശ്യങ്ങൾക്കുമുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഉദാരമാക്കും.

Over 200 Amendments to Construction Rules Coming
തിരുവനന്തപുരം: കെട്ടിടനിർമ്മാണ പെർമിറ്റ് നടപടികൾ ലളിതമാക്കുന്നതിനായി സംസ്ഥാന സർക്കാർ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ (KMBR) 200-ൽ അധികം ഭേദഗതികൾ വരുത്താൻ തീരുമാനിച്ചു. നിയമവകുപ്പിൻ്റെ അംഗീകാരം ലഭിക്കുന്നതോടെ ഈ ചട്ടങ്ങൾ നിലവിൽ വരും.
ഏറ്റവും എളുപ്പത്തിൽ പറഞ്ഞാൽ വീടുകൾക്ക് പെർമിറ്റ് ഇനി എളുപ്പമാകും. സെൽഫ് സർട്ടിഫിക്കേഷൻ പരിധി ഉയർത്തുന്നു എന്നതാണ് പ്രധാന സവിശേഷത. അതായത് പുതിയ ഭേദഗതി പ്രകാരം, ഇനിമുതൽ ഉയരം എത്രയായാലും, 300 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാലുടൻ തന്നെ നിർമ്മാണ പെർമിറ്റ് നൽകും എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
മാറ്റങ്ങൾ ഇങ്ങനെ
നിലവിൽ 7 മീറ്റർ വരെ ഉയരമുള്ള വീടുകൾക്കാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിച്ചിരുന്നത്. പുതിയ ഭേദഗതിയിൽ ഉയരം ഒരു മാനദണ്ഡമാക്കാതെ, വിസ്തീർണ്ണം മാത്രം പരിഗണിച്ച് പെർമിറ്റ് അനുവദിക്കും. ചെറുകിട, ഇടത്തരം വാണിജ്യ, വ്യവസായ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും ഉദാരമായ ഇളവുകൾ ബാധകമാക്കും. സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കാനുള്ള വിസ്തീർണം 100 ചതുരശ്രമീറ്ററിൽ (1076 ചതുരശ്രഅടി) നിന്ന് 250 ചതുരശ്രമീറ്ററായി (2690 ചതുരശ്രഅടി) ഉയർത്തും. ഇതോടെ ഈ കെട്ടിടങ്ങൾക്ക് അപേക്ഷിച്ചാലുടൻ അനുമതി ലഭിക്കും.
Also read – ദാ വീണ്ടും പേമാരി… ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ
200 ചതുരശ്രമീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് ഇളവ് ബാധകമാകും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറികളിൽ ഉൾപ്പെടുന്ന മുഴുവൻ വ്യവസായ ആവശ്യങ്ങൾക്കുമുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഉദാരമാക്കും.
സമഗ്ര മാറ്റം
117 ചട്ടങ്ങളിലാണ് 200-ൽ അധികം ഭേദഗതികൾ വരുന്നത്. കേരളത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിമിതികളും പരിഗണിച്ച് പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ട്. തദ്ദേശ അദാലത്തുകളിലും നവകേരള സദസ്സുകളിലും പൊതുജനങ്ങൾ ഉന്നയിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ ഈ സമഗ്രമായ മാറ്റത്തിന് ഒരുങ്ങുന്നത്.