AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assault Case: അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കും

Actress Assault Case: കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതിനുപുറമേ അതിജീവിതയുടെ പേരടക്കം വീഡിയോയിൽ പരാമർശിക്കുന്നുമുണ്ട്. പല പ്രമുഖരും ആണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്...

Actress Assault Case: അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കും
Actress Assault Case (3)Image Credit source: Social Media Screen grab
ashli
Ashli C | Published: 17 Dec 2025 10:49 AM

നടിയെ ആക്രമിച്ച കേസിൽ രണ്ടാം അധ്യായം മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് കേസെടുക്കും. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തിക്കൊണ്ടുള്ള മാർട്ടിൻ ആന്റണിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം. മാർട്ടിൻ ആന്റണി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോൾ കേസിലെ വിധി വന്നതിനു ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതിനുപുറമേ അതിജീവിതയുടെ പേരടക്കം വീഡിയോയിൽ പരാമർശിക്കുന്നുമുണ്ട്. പല പ്രമുഖരും ആണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മാർട്ടിനെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.

അതിജീവിതയുടെ പേരടക്കം പരാമർശിച്ചത് മറ്റൊരു ഗൂഢാലോചന വാദമാണ് മാർട്ടിൻ വീഡിയോയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. മാർട്ടിനെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി 20 വർഷം കഠിനതടവിന് വിളിച്ചിരുന്നു. പിന്നെയാണ് പഴയ വീഡിയോ വീണ്ടും ഇപ്പോൾ പ്രചരിക്കുന്നത്. സംഭവത്തിൽ ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റർ ചെയ്തേക്കും. അറസ്റ്റ് അടക്കമുള്ള നടപടിയിലേക്കും കടക്കാൻ സാധ്യത.