5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chathayam Jalolsavam: പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തുഴച്ചിലുകാരന് ദാരുണാന്ത്യം; ഫൈനല്‍ ഇല്ല

Chathayam Jalolsavam Accident: ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു അപകടം. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരത്തിന് ഉണ്ടായിരുന്നത്. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് പിന്നിട്ട് അല്‍പ ദൂരം ചെന്നപ്പോള്‍ വള്ളങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു.

Chathayam Jalolsavam: പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തുഴച്ചിലുകാരന് ദാരുണാന്ത്യം; ഫൈനല്‍ ഇല്ല
പ്രതീകാത്മക ചിത്രം (Nes/E+/Getty Images)
shiji-mk
SHIJI M K | Published: 17 Sep 2024 20:24 PM

ചെങ്ങന്നൂര്‍: ചതയം ജലോത്സവത്തിനിടെ (Chathayam Jalolsavam) പള്ളിയോടത്തില്‍ നിന്ന് വീണ് തുഴച്ചിലുകാരന് ദാരുണാന്ത്യം. പമ്പാ നദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫിക്കായുള്ള ചതയം ജലോത്സവത്തിനിടെയാണ് അപകടം. മുതവഴി പള്ളിയോടത്തിലെ തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (22) ആണ് മരിച്ചത്. വള്ളം പൂര്‍ണമായും മുങ്ങി. സംഭവത്തെ തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.

ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു അപകടം. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരത്തിന് ഉണ്ടായിരുന്നത്. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് പിന്നിട്ട് അല്‍പ ദൂരം ചെന്നപ്പോള്‍ വള്ളങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ഇതോടെ ഇരു പള്ളിയോടങ്ങളിലെയും തുഴച്ചിലുകാര്‍ വെള്ളത്തില്‍ വീണു.

Also Read: Pulsar Suni: ഒടുവിൽ പൾസർ സുനി പുറത്തേക്ക്, വർഷങ്ങൾക്ക് ശേഷം ജാമ്യം

തലകീഴായാണ് വള്ളം മറിഞ്ഞത്. അഗ്നിരക്ഷാസേനയുടെ ബോട്ടുകളുടെ സഹായത്തോടെ തുഴക്കാരെ രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. പിന്നീട് കടവത്തിനാല്‍ക്കടവ് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, ആറന്മുള ഉത്രട്ടാതി വള്ളംകളി ബുധനാഴ്ച നടക്കും. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാണ് ഇത്തവണ ഉത്രട്ടാതി ജലമേള സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 52 വള്ളങ്ങള്‍ ജലമേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന സവിശേഷതയും ഇത്തവണത്തെ ജലമേളയ്ക്കുണ്ട്. പരപ്പുഴ കടവ് മുതല്‍ സത്രക്കടവുവരെയാണ് മത്സരവള്ളംകളി നടക്കുക. വിജയികള്‍ക്ക് മന്നം ട്രോഫി, ആര്‍ ശങ്കര്‍ മെമ്മോറിയല്‍ ട്രോഫി, ദേവസ്വം ബോര്‍ഡ് ട്രോഫി തുടങ്ങിയ ട്രോഫികള്‍ നല്‍കും.

രാവിലെ 9.30ന് സത്രക്കടവില്‍ വെച്ച് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷണന്‍ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ മുഖ്യാഥിതിയായി എത്തുന്ന ജലമേളയില്‍ സംസ്ഥാനത്തെ മന്ത്രിമാരും കലാ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കും.

Also Read: Electricity Bill: കറൻ്റ് ബില്ല് ഇനി രണ്ട് മാസത്തിൽ അല്ല, ബില്ല് തരാൻ വരുന്നവർക്കും പൈസ അടക്കാം- പുതിയ മാറ്റങ്ങൾ ഇതാ

തുടര്‍ന്ന് പമ്പയാറ്റില്‍ ജലഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് 1ന് മത്സര വള്ളംകളി തുടങ്ങും. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‍ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ വള്ളംകളി. ഫിനിഷിങ് പോയിന്റായ സത്രക്കടവില്‍ ഒരോ വള്ളവും കുതിച്ചെത്തുന്ന സമയം രേഖപ്പെടുത്തും. ചുരുങ്ങിയ സമയത്തിനുള്ളില്‍ തുഴഞ്ഞെത്തിയ നാല് പള്ളിയോടങ്ങള്‍ ഫൈനലില്‍ പ്രവേശിക്കും.

ജലഘോഷയാത്രയില്‍ 52 പള്ളിയോടങ്ങളാണ് പങ്കെടുക്കുക. എ, ബി ബാച്ചുകളിലായുള്ള മത്സരത്തില്‍ 50 എണ്ണവും പങ്കെടുക്കുന്നുണ്ട്. എ ബാച്ചില്‍ നിന്ന് 35 പള്ളിയോടവും ബി ബാച്ചില്‍ നിന്ന് 17 പള്ളിയോടവുമാണ് ജലഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. ജലമേളയ്ക്ക് മാറ്റേകാന്‍ നേവിയുടെ അഭ്യാസ പ്രകടനവും കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരവും പമ്പയില്‍ ഒരുക്കും.

Latest News