AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Public holiday Kerala: ശമ്പളം കട്ടാകില്ല, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി

Kerala Local Body Elections Holiday on 9th December: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ വോട്ടുള്ളവരും എന്നാൽ അവധി പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരുമായ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും.

Public holiday Kerala: ശമ്പളം കട്ടാകില്ല, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി
Public HolidayImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 08 Dec 2025 16:08 PM

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പ്രമാണിച്ച് നാളെ (ഡിസംബർ 9, ചൊവ്വാഴ്ച) തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ സർക്കാർ സമ്പൂർണ്ണ പൊതു അവധി പ്രഖ്യാപിച്ചു.

 

അവധി പ്രഖ്യാപിച്ച ജില്ലകൾ

 

  • തിരുവനന്തപുരം
  • കൊല്ലം
  • പത്തനംതിട്ട
  • കോട്ടയം
  • ഇടുക്കി
  • ആലപ്പുഴ
  • എറണാകുളം

ഈ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കൂടാതെ, വാണിജ്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി നൽകണം എന്നും ചട്ടമുണ്ട്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെണ്ണൽ നടക്കുക. ഈ ഏഴ് ജില്ലകളിലായി 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 11 (വ്യാഴാഴ്ച) തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ പൊതു അവധിയായിരിക്കും.

Also Read: അതിജീവിതയ്ക്ക് ശത്രുക്കളില്ലെങ്കില്‍ ദിലീപ് എങ്ങനെ ശത്രുവാകും? പോലീസിന്റെ മൊഴിയൊന്നും സത്യമല്ല: രാമന്‍പിള്ള

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ വോട്ടുള്ളവരും എന്നാൽ അവധി പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരുമായ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വൽ ലീവ്, കമ്യൂട്ടഡ് ലീവ്, ആർജിതാവധി എന്നിവ ഒഴികെ സ്പാർക്കിൽ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി ഇവർക്ക് തിരഞ്ഞെടുക്കാം. ഇതിനായി വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം. താമസസ്ഥലവും ജോലിസ്ഥലവും വ്യത്യസ്ത ജില്ലകളിലായ ദിവസക്കൂലി/കാഷ്വൽ തൊഴിലാളികൾക്കും ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്.

ഐടി കമ്പനികൾ, ഫാക്ടറികൾ, കടകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊതു അവധി നിർദേശം കർശനമായി നടപ്പാക്കാൻ ലേബർ കമ്മീഷണർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.