ചേരാനല്ലൂർ അപകടം: 17 കാരന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബത്തിനും തിരിച്ചടി
Cheranalloor Accident: ചേരാനല്ലൂരിൽ വാഹനാപകടം ഉണ്ടാക്കിയ കേസിലെ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കില്ല. അപകടത്തിൽ കൊല്ലപ്പെട്ട സ്കൂട്ടർ യാത്രികനായിരുന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പോലീസിന്റെയും ഇത് സംബന്ധിച്ച അപ്പീൽ ഹർജികൾ കോടതി തള്ളി. ഇതോടെ 17കാരന് ജാമ്യത്തിൽ തുടരാം. കേസ് പരിഗണിക്കവെ പ്രോസിക്യൂഷന് എതിരെ ഗുരുതര വിമർശനമാണ് കോടതി ഉന്നയിച്ചത്.

ചേരാനല്ലൂര്‍ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണനും, അപകടമുണ്ടാക്കിയ കാറും
കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടം ഉണ്ടാക്കിയ കേസിലെ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കില്ല. അപകടത്തിൽ കൊല്ലപ്പെട്ട സ്കൂട്ടർ യാത്രികനായിരുന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പോലീസിന്റെയും ഇത് സംബന്ധിച്ച അപ്പീൽ ഹർജികൾ കോടതി തള്ളി. ഇതോടെ 17കാരന് ജാമ്യത്തിൽ തുടരാം. കേസ് പരിഗണിക്കവെ പ്രോസിക്യൂഷന് എതിരെ ഗുരുതര വിമർശനമാണ് കോടതി ഉന്നയിച്ചത്. പിഴ ചുമത്താതിരിക്കാൻ പ്രോസിക്യൂഷൻ കാരണം ബോധിപ്പിക്കണമെന്ന് അറിയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് 17കാരനെതിരെ കേസെടുത്തത് എന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റം അല്ലെങ്കിൽ ജുവനൈലിനെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആകില്ലെന്നും കോടതി പറഞ്ഞു. ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് കോടതികളിൽ നിന്നും പ്രോസിക്യൂഷന് തിരിച്ചടിയാണ് ഉണ്ടായത്. 17 കാരന്റെ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യക്തമാക്കുകയായിരുന്നു. അതിനിടെ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. അന്വേഷണവുമായി അഡീഷണൽ ജഡ്ജി സഹകരിക്കുന്നുണ്ട് എന്നും 6 മണിക്കൂറോളം ജഡ്ജിയെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Also Read: കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ
17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഒപ്പം കൊല്ലപ്പെട്ട ജയപാലകൃഷ്ണന്റെ കുടുംബവും കോടതിയിൽ അപ്പിൽ സമർപ്പിച്ചിരുന്നു. ഈ കേസിലാണ് എഫ്ഐആർ തന്നെ നിലനിൽക്കില്ലെന്ന വിമർശനം കോടതി ഉന്നയിച്ചത്. പ്രോസിക്യൂഷന്റെയും കുടുംബത്തെയും അപ്പീലുകളിൽ ഗുരുതര വീഴ്ചകൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഒക്ടോബർ 25ന് പുലർച്ചെയാണ് അഡീഷണൽ ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയ ബാലകൃഷ്ണൻ മരിച്ചത്.
കോടതിയിൽ വിശ്വാസം ഇല്ലാതാകുന്ന അവസ്ഥയാണ് ഇപ്പോൾ തങ്ങൾക്കെന്നും സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ എന്താണ് ചെയ്യുക എന്നും ജയ ബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രതികരിക്കുകയുണ്ടായി. ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും തുടർനടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ അഡീഷ്ണൽ ജഡ്ജിയുടെ നേതൃത്വത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടായി എന്നതടക്കമുള്ള ആരോപണങ്ങളാണ് തുടക്കം മുതലെ കുടുംബം ഉയർത്തുന്നത്.
English Summary
The bail granted to a 17-year-old accused in a vehicle accident case in Cheranalloor will not be revoked. The court dismissed the appeals filed by the police and the family of Jayabalakrishnan a scooter rider who died in the accident seeking the cancellation of his bail. Consequently, the 17-year-old will remain out on bail. During the proceedings, the court leveled serious criticism against the prosecution.