AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cherthala Women Missing Case: ചോദ്യങ്ങളോട് പ്രതികരിക്കാതെ സെബാസ്റ്റ്യൻ, ചിരി മാത്രം ഉത്തരം, അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക്

Cherthala Women Missing Case: വീട്ടിൽ നിന്ന് കൂടുതൽ അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന സംശയവും പ്രബലപ്പെടുന്നുണ്ട്. നിലവിൽ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് പ്രതി സമ്മതിച്ചിരിക്കുന്നത്.

Cherthala Women Missing Case: ചോദ്യങ്ങളോട് പ്രതികരിക്കാതെ സെബാസ്റ്റ്യൻ, ചിരി മാത്രം ഉത്തരം, അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക്
സെബാസ്റ്റ്യൻImage Credit source: social media/getty images
nithya
Nithya Vinu | Published: 05 Aug 2025 07:14 AM

ആലപ്പുഴ: കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മ, ചേർത്തല സ്വ​ദേശികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനകേസുകളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അറസ്റ്റിലായ വസ്ത്ര വ്യാപാരി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് സെബാസ്റ്റ്യൻ ഒന്നും പ്രതികരിച്ചിട്ടില്ല. മൗനവും ചിരിയും മാത്രമാണ് ഉത്തരം.

സെബാസ്റ്റ്യന്റെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൂടുതൽ അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗും ലഭിച്ചിരുന്നു. പരിശോധനയിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു. കൂടാതെ പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളവും മണ്ണും വീട്ടിൽ നിന്ന് കണ്ടെത്തിയ വസ്ത്രങ്ങളും ബാ​ഗും ശാസ്ത്രീയ പരിശോധനയ്ക്കും അയക്കും.

ALSO READ: കത്തിക്കരിഞ്ഞ അസ്ഥികൾ, സ്ഥലത്ത് കെഡ‍ാവർ നായയും; സെബാസ്റ്റ്യൻ്റെ വീടിൻ്റെ തറ പൊളിച്ച് പരിശോധന

സെബാസ്റ്റ്യന്റെ കസ്റ്റഡി അവസാനിക്കും മുമ്പ് കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. വീട്ടിൽ നിന്ന് കൂടുതൽ അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന സംശയവും പ്രബലപ്പെടുന്നുണ്ട്.

നിലവിൽ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നത്. എങ്കിലും മറ്റ് സ്ത്രീകളുടെ തിരോധാനത്തിലും മറ്റ് രണ്ടു പേരുടെയും കാര്യം അറിയില്ലെന്നാണ് സെബാസ്റ്റ്യൻ ഇപ്പോഴും പൊലീസിനോടു പറയുന്നത്. എന്നാലും മറ്റ് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ സംശയനിഴലിൽ തന്നെയാണ്.