AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan US Visit: ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഇന്ന് പുറപ്പെടും

Pinarayi Vijayan US Visit: അമേരിക്കയിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. 

Pinarayi Vijayan US Visit: ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഇന്ന് പുറപ്പെടും
മുഖ്യമന്ത്രി പിണറായി വിജയൻImage Credit source: PTI
nithya
Nithya Vinu | Published: 04 Jul 2025 14:17 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് പോകും. വെള്ളിയാഴ്ച ദുബായ് വഴിയാണ് യാത്ര. ഒരാഴ്ച നീണ്ടിനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. യാത്രയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത് ഇത് നാലാം തവണയാണ്.  2018ലാണ് മുഖ്യമന്ത്രി ആദ്യമായി ചികിൽസയ്ക്ക് അമേരിക്കയിൽ പോയത്. തുടർന്ന് 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി അമേരിക്ക സന്ദർശിച്ചിരുന്നു.

അതേസമയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇത് വരെ പ്രതികരിച്ചിട്ടില്ല. അപകടം ഉണ്ടായ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയെങ്കിലും പ്രിൻസിപ്പൽ ഓഫിസിൽ എത്തി അൽപസമയം ഇരുന്ന ശേഷം അദ്ദേഹം തിരിച്ചുപോയിരുന്നു. അപകടം ഉണ്ടായ സ്ഥലത്തേക്ക് പോയില്ല. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

കൂടാതെ, അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രക്ഷോഭം നടക്കുകയാണ്. അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.ഐ.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.