5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Dog attack: കുട്ടികളെ നായകടിച്ചാൽ … അപകടം, ലക്ഷണം, മുൻകരുതൽ

children bitten by dog : നൈജീരിയയിലെ ഒരു ​ഗ്രാമത്തിൽ അഞ്ചുവയസ്സുള്ള കുട്ടിക്ക് പട്ടി കടിയേറ്റതിനേത്തുടർന്ന് ഇത്തരത്തിൽ മരണം നടന്നതായി റിപ്പോർട്ടുണ്ട്. നായ്കടിയേറ്റ് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.

Dog attack: കുട്ടികളെ നായകടിച്ചാൽ … അപകടം, ലക്ഷണം, മുൻകരുതൽ
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 31 May 2024 13:41 PM

കൊച്ചി: തെരുവു നായ ആക്രമണത്തെത്തുടർന്ന് ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിലാണ് ഇപ്പോഴത്തെ ചർച്ചകൾ പുരോ​ഗമിക്കുന്നത്. ഒരു പക്ഷെ സംസ്ഥാനത്ത് ആദ്യമായാവും ഇത്തരം ഒരു സംഭവം നടക്കുന്നത്. പട്ടി ആക്രമിച്ച് ഒരു മാസത്തോളം കഴിഞ്ഞാണ് കുട്ടി മരിക്കുന്നത് എന്ന പ്രത്യേകതയും ഈ കേസിലുണ്ട്. അശ്രദ്ധയും കൃത്യമായ ചികിത്സ നൽകാത്തതുമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

ഇത്തരം സംഭവങ്ങൾ ലോകത്തിൻ്റെ പലഭാ​ഗത്തും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പഠനങ്ങൾ പരിശോധിച്ചാൽ കാണാൻ കഴിയുക. ആ​ഗോള തലത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏഷ്യ ആഫ്രിക്ക വൻകരകളിലെ വികസ്വര രാജ്യങ്ങളിൽ ഒരു വർഷം 59,000 മരണങ്ങൾ റാബീസ് വൈറസ് മൂലം ഉണ്ടാകുന്നുണ്ട്. നായ്ക്കൾ പ്രധാനമായും റാബീസ് വൈറസിൻ്റെ വാഹകർ. ഇവർ കൂടുതൽ മനുഷ്യരുമായി ഇടപെടുന്നത് വഴി മനുഷ്യരിലേക്ക് വൈറസ് വേ​ഗത്തിലെത്തുന്നു. തുടർന്ന് ഇതിന് ഒരു നിശ്ചിത കാലയളവ് സമയം വേണം ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ.

നൈജീരിയയിലും സമാന സംഭവം

നൈജീരിയയിലെ ഒരു ​ഗ്രാമത്തിൽ അഞ്ചുവയസ്സുള്ള കുട്ടിക്ക് പട്ടി കടിയേറ്റതിനേത്തുടർന്ന് ഇത്തരത്തിൽ മരണം നടന്നതായി റിപ്പോർട്ടുണ്ട്. നായ്കടിയേറ്റ് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആശങ്ക, ആശയക്കുഴപ്പം, ഹൈഡ്രോഫോബിയ, ഫോട്ടോ ഫോബിയ, തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളിൽ കുട്ടി മരിക്കുകയും ചെയ്തു.

 

കുട്ടികളെ സൂക്ഷിക്കുക

പേവിഷ മരണം സംബന്ധിച്ച കണക്കുകൾ എടുത്തു നോക്കിയാൽ 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറ്റവും അധികം അപകടത്തിലെന്നു കാണാം. റിപ്പോർട്ട് ചെയ്ത കേസുകളിൽ 40 % രോ​ഗബാധയും കുട്ടികളിലാണ്. ഏറ്റവു വേ​ഗം നായ്ക്കളുമായി ഇണങ്ങുന്നതും കളിക്കുന്നതും അവരായതിനാലാകാം ഇത്. കുട്ടികളിലെ കുറഞ്ഞ പ്രതിരോധ ശേഷിയും ഇതിനു കാരണമാണ്.

ALSO READ – തെരുവ് നായയുടെ നഖം കൊണ്ട് ശരീരത്തിൽ മുറിവ്; പേവിഷ ബാധയേറ്റ് മരിച്ചു ഒന്‍പത് വയസ്സുകാരൻ മരിച്ചു

ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കുക

  • പനി
  • തലവേദന
  • ഓക്കാനം
  • ഛർദ്ദി
  • ഉദ്ഘണ്ട
  • ആശയക്കുഴപ്പം
  • ഹൈപ്പർ ആക്ടിവിറ്റി
  • വായിൽ നിന്ന് വെള്ളം വരിക
  • സംസാരത്തിലുള്ള പൊരുത്തക്കേട്

നായ എങ്ങനെ പേപ്പട്ടിയാകും

വൈറസിൻ്റെ ഉദ്ഭവം കൃത്യമായി ഉത്തരമില്ലാത്ത ചോദ്യമാണ്. പക്ഷെ ഇത് പകരുന്നത് വൈറസ് ബാധിച്ച മൃ​ഗങ്ങളിൽ നിന്നാണ്. പേയുള്ള നായ് കടിച്ച് സാധാരണനായ പേപ്പട്ടിയാകുന്നു എന്നു ലളിതമായി പറയാം. ഈ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നില്ല എന്ന സവിശേഷതയും ഉണ്ട്.

പ്രതിരോധത്തിന് ഏറ്റവും മികച്ച മാർഗം വാക്സിനേഷൻ തന്നെയാണ്. ആദ്യമായി വാക്സിനെടുക്കുന്ന മൃഗങ്ങൾക്ക് ഒരു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസും തുടർന്ന് പ്രതിവർഷം വാക്സിനും നൽകണം.

പൂച്ചകളും അപകടകാരികൾ തന്നെയാണ്. അതിനേയും വാക്സിനേഷനിൽ നിന്ന് മാറ്റി നിർത്തരുത്. അവ മാന്തുകയോ അവയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കാണുകയോ ചെയ്താൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങൾ ഇല്ലെന്നു കരുതി അമാന്തിക്കരുത്. കാരണം ചിലപ്പോൾ‌ മൃ​ഗങ്ങൾ ല​ക്ഷണങ്ങൾ കാണിക്കാൻ വർഷങ്ങളെടുത്തേക്കാം. ചുറ്റുമുള്ള ജീവികളിൽ വൈറസ് സാന്നിധ്യമുണ്ടോ എന്നറിയാൻ കഴിയില്ല.

 

Latest News