CJ Roy Death: വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, വെടിയുണ്ട ഹൃദയത്തിലേക്ക് കയറി മരണം; സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
CJ Roy Death postmortem report: ആദായനികുതി വകുപ്പ് നടക്കുന്നതിനിടയാണ് കഴിഞ്ഞദിവസം അദ്ദേഹം ജീവനൊടുക്കിയത്. സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു....

Cj Roy (1)
ജീവനൊടുക്കിയ കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സിജെ യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആദായനികുതി വകുപ്പ് നടക്കുന്നതിനിടയാണ് കഴിഞ്ഞദിവസം അദ്ദേഹം ജീവനൊടുക്കിയത്. സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. നെഞ്ചിന്റെ ഇടതുവശത്താണ് വെടിവച്ചത്. അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അദ്ദേഹത്തിന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. ശേഷം സംസ്കാരം നാളെ ബാംഗ്ലൂരിൽ നടക്കും. അതേസമയം മരണവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഫിഡൻസ് ഗ്രൂപ്പ് പോലീസിൽ പരാതി നൽകി.
മൂന്നുദിവസമായി കോൺഫിഡൻസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട് എന്നും സംഭവത്തിൽ ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടുമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്തകുമാർ അറിയിച്ചു. റോയിയുടെ 2 മൊബൈൽ ഫോണുകളും വെടിവെക്കാൻ വെച്ച് തോക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ശൃംഖല ദുബായിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം നവംബറിൽ ദുബായിൽ വെച്ച് ഗംഭീര പാർട്ടി നടത്തിയിരുന്നു. ഇതിൽ മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ പങ്കെടുത്തതായി ആണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം തന്നെ ആദായനികുതി വകുപ്പിന്റെയും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളിലൂടെയും നിഴലിൽ ആയിരുന്നു.