5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

CM Pinarayi Vijayan : വയനാട് വാർത്ത വളച്ചൊടിച്ചത് ജനങ്ങളെ സർക്കാരിനെതിരാക്കാൻ; മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan: വയനാട് വിഷയത്തിൽ കേന്ദ്രത്തിന് സർക്കാർ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു.

CM Pinarayi Vijayan : വയനാട് വാർത്ത വളച്ചൊടിച്ചത് ജനങ്ങളെ സർക്കാരിനെതിരാക്കാൻ; മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ (Image Courtesy: Ramesh Pathania/Mint via Getty Images)
Follow Us
aswathy-balachandran
Aswathy Balachandran | Published: 21 Sep 2024 15:21 PM

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകൾ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചത് അജണ്ടയുടെ ഭാ​ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. വ്യാജ വാർത്തകളിൽ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ വാർത്തകളുടെ വലിയ പ്രശ്‌നം നുണകളല്ല. അതിന് പിന്നിലുള്ള അജണ്ടയാണെന്നും മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന സാധാരണ ജനങ്ങളെ പിന്തിരിപ്പിക്കുക എന്നൊരു ലക്ഷ്യം ഇതിന്റെ ഭാഗമായുണ്ടെന്നും ഇതൊരു നശീകരണ മാധ്യമ പ്രവർത്തനമാണ് എന്നും അദ്ദേഹം തുറന്നടിച്ചു. സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് ഇത്തരം വാർത്താ പ്രചരണം.

ALSO READ – ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം; ജെന്‍സന്റെ വീട്ടുകാര്‍ ഒരു കുറവും വരുത്തിയിട്ടില്ല’: ശ്രുതി

ആ തിരിച്ചറിവ് ബന്ധപ്പെട്ടവർക്ക് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ മരിച്ച 131 കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതമാണ് നൽകിയിട്ടുള്ളത്. 173 പേരുടെ സംസ്‌കാരചടങ്ങുകൾക്കായി കുടുംബത്തിന് 10000 രൂപ വീതം നൽകിയിട്ടുണ്ട്. പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ തുടർന്ന 26 പേർക്ക് 17,16,000 രൂപയാണ് സഹായം നൽകിയത്.

1013 കുടുംബങ്ങൾക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നൽകിയിട്ടുണ്ട്. 1694 പേർക്ക് 30 ദിവസം 300 രൂപ വീതം നൽകി. 33 കിടപ്പുരോഗികൾക്ക് 2,97,000 രൂപ നൽകി. 722 കുടുംബങ്ങൾക്ക് പ്രതിമാസവാടക 6000 രൂപ നൽകി.

വയനാട് വിഷയത്തിൽ കേന്ദ്രത്തിന് സർക്കാർ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. കേരളം കണക്കുകൾ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാൻ ശ്രമിക്കുന്നുവെന്ന വ്യാജ വാർത്ത ജനങ്ങൾക്കിടയിൽ വളരെ വേ​ഗത്തിലാണ് പ്രചരിച്ചത്. മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടത് 219 കോടികൾ മാത്രമാണ് എന്നും വ്യക്തമാക്കി.

Latest News