CM VD Satheesan : മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്തനംതിട്ടയിൽ, പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം

Pathanamthitta Floods : മഴയിൽ മുങ്ങിയ പത്തനംതിട്ടയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നത്. തുടർന്ന് പ്രളയം ബാധിച്ച പ്രധാന മേഖലകളിൽ നേരിട്ട് എത്തി സ്ഥിതി​ഗതികൾ വിലയിരുത്തും. ഒപ്പം പ്രളയത്തിൽ അകപ്പെട്ട് ദുരിതത്തിൽ കഴിയുന്നവരെ സന്ദർശിച്ച് ആശ്വാസമേകും.

CM VD Satheesan : മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്തനംതിട്ടയിൽ, പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം

Vd Satheesan

Published: 

04 Aug 2026 | 08:10 AM

തിരുവല്ല : മഴയിൽ മുങ്ങിയ പത്തനംതിട്ടയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നത്. തുടർന്ന് പ്രളയം ബാധിച്ച പ്രധാന മേഖലകളിൽ നേരിട്ട് എത്തി സ്ഥിതി​ഗതികൾ വിലയിരുത്തും. ഒപ്പം പ്രളയത്തിൽ അകപ്പെട്ട് ദുരിതത്തിൽ കഴിയുന്നവരെ സന്ദർശിച്ച് ആശ്വാസമേകും. ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി എത്തുമെന്നാണ് വിവരം.

12 മണിക്ക് ആറന്മുളയിൽ ആകും മുഖ്യമന്ത്രിയുടെ ആദ്യ സന്ദർശനം. മേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും അദ്ദേഹം വിലയിരുത്തും. താഴെത്തട്ടിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏകോപന കുറവുണ്ടായി എന്ന വിമർശനത്തിനിടെ ആണ് മുഖ്യമന്ത്രിയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. അതേസമയം പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ജില്ലയിലാകെ 74 ദുരിതാശ്വാസക്യാമ്പുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്. ഏകദേശം 3000 ത്തിനു മുകളിൽ ആളുകൾ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നു തന്നെ തുടരുകയാണ്.

Also Read : മഴ പോയിട്ടില്ല…ജാഗ്രതയാകാം; കേരളത്തില്‍ ഇന്നും അതിശക്തമായ പേമാരി

പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ടെന്നും രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. രണ്ട് എൻഡിആർഎഫ് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് അധികമായി ആവശ്യപ്പെടുകയും ചെയ്തു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാതായും അദ്ദേഹം പറഞ്ഞിരുന്നു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുമ്പോൾ മാറിതാമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

മഴക്കെടുയിൽ മരണമടഞ്ഞവരുടെ സംസ്‌കാര ചടങ്ങുകൾക്കായി പതിനായിരം രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് എന്നിവയിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കും. വീട് ശുചീകരണത്തിനായി ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകും. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായും വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായും വർധിപ്പിച്ചതായും ഇന്നലെ അവലോകന യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English Summary

Chief Minister V.D. Satheesan will visit flood-hit Pathanamthitta today. He is scheduled to arrive in the district around 12:00 PM. Subsequently, he will personally visit key flood-affected areas to assess the situation and offer solace to those suffering due to the floods. Reports indicate that he will also visit relief camps.

Follow Us
Related Stories
Kerala High Speed Rail: അതിവേഗ റെയില്‍ കേരളത്തിനില്ല, പകരം മറ്റൊരു പദ്ധതി? ഹൈ സ്പീഡ് യാത്രയ്ക്ക് വരാന്‍ പോകുന്നത്…
Thiruvananthapuram Metro: തിരുവനന്തപുരം, കോഴിക്കോട് മെട്രോ വെറും സ്വപ്നമാകുമോ? കേന്ദ്രത്തിന്റെ ആ മാനദണ്ഡം പണിയാകും!
Sabarimala Milma Ghee Scam: ശബരിമലയിലെ മിൽമ നെയ്യ് തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി
Kerala Weather Update: മഴ പോയിട്ടില്ല…ജാഗ്രതയാകാം; കേരളത്തില്‍ ഇന്നും അതിശക്തമായ പേമാരി
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ