AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ്‌

CMRL-Exalogic Controversy: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് അന്വേഷണ ഏജന്‍സി നോട്ടീസ് അയച്ചു. റിയാസിന്റെ സുഹൃത്തുക്കളായ നന്ദുലാല്‍, ഷൈജല്‍, വാരിസ്‌, നിഖില്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ് അയച്ചത്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ്‌
PA Mohammed RiyasImage Credit source: PTI
Jayadevan AM
Jayadevan AM | Published: 18 Nov 2026 | 08:18 PM

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് അന്വേഷണ ഏജന്‍സി നോട്ടീസ് അയച്ചു. റിയാസിന്റെ സുഹൃത്തുക്കളായ നന്ദുലാല്‍, ഷൈജല്‍, വാരിസ്‌, നിഖില്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഈ മാസം അവസാനത്തില്‍ ഹാജരാകണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിയാസിന്റെ സുഹൃത്തുക്കള്‍ സാവകാശം തേടിയതായാണ് റിപ്പോര്‍ട്ട്.

2020-ല്‍ അവസാനിച്ച മാസപ്പടി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇവരുടെ വാദം. കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും, റിയാസിന്റെ ഭാര്യയുമായ വീണയെ ഇഡി രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍ റെയ്ഡും നടത്തി. വിജിലന്‍സ് കേസിന്റെ നടപടികള്‍ മാത്രമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തതെന്നാണ് അന്വേഷണ ഏജന്‍സിയുടെ വാദം.

ആദ്യഘട്ട കുറ്റപത്രം ഉടന്‍

അതേസമയം, കേസില്‍ ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ഇഡി വ്യക്തമാക്കി. ഈ മാസം 25 വരെ ഇഡി എടുത്ത രണ്ടാം കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. ആദ്യ കേസില്‍ നോട്ടീസ് അയക്കുന്നതിന് സാങ്കേിതകമായി അന്വേഷണ ഏജന്‍സിക്ക് തടസമില്ല.

വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ റിയാസിന്റെ സുഹൃത്തുക്കളുടെ പേരുകള്‍ ഉണ്ടായിരുന്നു. റിയാസില്‍ നിന്ന് പണം വാങ്ങി വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നാണ് വാരിസിനെതിരായ ആരോപണം.

Also Read: ഇത് വിധേയരുടെ മന്ത്രിസഭയല്ലെന്ന് മുഖ്യമന്ത്രി; തർക്കത്തിനൊടുവിൽ PSC അ‌ംഗങ്ങളായി, കോൺഗ്രസ് -4, ലീഗ്- 1

റിയാസിന് വേണ്ടി പണം കൈകാര്യം ചെയ്‌തെന്ന ആരോപണമാണ് ഷൈജലും, നിഖിലും നേരിടുന്നത്. 2024 മുതല്‍ നന്ദുലാലിന്റെ പേരിലുള്ള സിം വീണ ഉപയോഗിച്ചെന്നും അന്വേഷണ ഏജന്‍സി സംശയിക്കുന്നു. ഈ സംശയങ്ങളെ തുടര്‍ന്നാണ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയത്. ഈ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് നീക്കം.

ചോദ്യം ചെയ്യല്‍ എന്ന്?

നാളെയും മറ്റന്നാളുമായി ഹാജരാകാനാണ് വാരിസിനോടും ഷൈജലിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിലെ കേസ് വിവരങ്ങളും, ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് ഹാജരാകാനാകില്ലെന്ന് ഇരുവരും മറുപടി നല്‍കി.

English Summary

ED has issued fresh summons to four friends of MLA PA Mohammed Riyas in the CMRL-Exalogic case.  Additionally, the agency announced that it will soon file the first-phase chargesheet in the case.

Follow Us