AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കേസെടുത്ത് പോലീസ്

Housewife dies following surgery in Chengannur: ഇന്നലെ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പു വരെ സംസാരിച്ച രോഗി പെട്ടെന്ന് മരിച്ചതിൽ ബന്ധുക്കൾ ചികിത്സാ പിഴവ് സംശയിച്ച് രംഗത്തെത്തുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കേസെടുത്ത് പോലീസ്
Housewife Dies Following Surgery In ChengannurImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 18 Nov 2026 | 08:08 PM

ചെങ്ങന്നൂർ: സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി (42) ആണ് മരിച്ചത്. വെൺമണിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആശുപത്രി അ‌ധികൃതർ ഇത് നിഷേധിച്ചു. തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം പതിനാറിന് ഉദയലക്ഷ്മി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടർന്ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിനു ശേഷം ശ്വസനം സുഗമമാക്കാനുളള ട്രാക്കിയോസ്റ്റമിക്ക് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഉദയലക്ഷ്മിയെ വിധേയയാക്കി.

ഇന്നലെ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പു വരെ സംസാരിച്ച രോഗി പെട്ടെന്ന് മരിച്ചതിൽ ബന്ധുക്കൾ ചികിത്സാ പിഴവ് സംശയിച്ച് രംഗത്തെത്തുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

ALSO READ: അ‌ഭിരാം വധക്കേസ്: കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അ‌ഭിരാമിന്റെ മൊ​ബൈലും മാലയും ബെൽറ്റും കണ്ടെത്തി

ചികിത്സയുടെ എല്ലാ ഘട്ടത്തിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നതായും ശസ്ത്രക്രിയയിലോ തുടർ ചികിത്സയിലോ പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി വിശദീകരിച്ചു. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ശേഷം ചില രോഗികളിൽ ഹൃദയാഘാതത്തിനും ശ്വാസകോശ തടസങ്ങൾക്കും സാധ്യതയുണ്ടെന്നും ഇതു തന്നെയാകാം ഉദയലക്ഷ്മിയുടെയും മരണത്തിന് കാരണമായതെന്നുമാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ബന്ധുക്കൾ ചികിത്സാപിഴവ് സംശയം ഉന്നയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് സംഭവത്തിൽ വെൺമണി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ചികിത്സാ രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അ‌തേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷം കേസിലെ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

English Summary

A housewife has died following a surgery at a private hospital. The deceased is Udayalakshmi (42), a native of Thekkekkara in Chavara, Kollam. The death occurred at a private hospital in Venmani. Relatives have alleged that the death was caused by a medical error during the surgery. However, the hospital has explained that, following thyroid-related surgeries, some patients may be at risk of heart attacks or respiratory complications conditions that may have led to Udayalakshmi’s death.

Follow Us