Coconut Oil Theft: വെളിച്ചെണ്ണ കള്ളൻ പിടിയിൽ; പണികൊടുത്തത് സിസിടിവി
Coconut Oil Theft in Aluva: ആലുവയിലെ തോട്ടുമുക്കത്തെ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബിന്റെ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലായിരുന്നു മോഷണം.

പ്രതീകാത്മക ചിത്രം
ആലുവ: പലചരക്കുകടയിൽ നിന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാന തൊഴിലാളിയായ ജവാദ് അലിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഭായ് കോളനിയിയിൽ നിന്നാണ് ജവാദിനെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. ആലുവയിലെ തോട്ടുമുക്കത്തെ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബിന്റെ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലായിരുന്നു മോഷണം. 600 രൂപ വീതം വിലയുള്ള 30 കുപ്പി വെളിച്ചെണ്ണയാണ് ഇയാളെടുത്തത്. കടയുടമ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷിച്ചത്.
പ്രതീക്ഷയ്ക്ക് വകയുണ്ടോ? കൊപ്രയുടെ വില ഇടിഞ്ഞു, വെളിച്ചെണ്ണയുടെ വില ഇനി കുറയുമോ?
2025ൻ്റെ തുടക്കത്തിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 220 രൂപയായിരുന്നു. എന്നാലിന്ന് 550 രൂപയോളം വില വർധിച്ചു. ഓണക്കാലം അടുക്കുമ്പോഴുള്ള ഈ വില വർധനവ് മലയാളികളെ ആശങ്കയിലാഴ്ത്തുകയാണ്. വെളിച്ചെണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയപ്പോൾ ഹോൾസെയിൽ മാർക്കറ്റിൽ കൊപ്രയുടെ വിലയും ഗണ്യമായി വർധിച്ചിരുന്നു.
ജൂലൈ മാസത്തിൽ കൊപ്രോയ്ക്ക് ക്വിൻ്റലിന് 25,000 രൂപയോളമെത്തിയിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ കൊപ്രയുടെ വിലയിൽ 1,500 ഓളം രൂപയുടെ വില ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രതീക്ഷ നൽകുകയാണ്. ഹോൾസെയിൽ മാർക്കറ്റിൽ കൊപ്രയ്ക്ക് കിലോയ്ക്ക് 240 രൂപയായി കുറഞ്ഞപ്പോൾ വെളിച്ചെണ്ണ വില കിലോയ്ക്ക് 393ൽ നിന്നും 379 രൂപയിലേക്കെത്തി. എന്നാൽ റീട്ടെയിൽ വിപണിയിൽ ഈ വില മാറ്റം പ്രതിഫലിച്ചിട്ടില്ല.