Ramesh Chennithala Mother Passes Away: രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു
Ramesh Chennithala Mother Devakiyamma Passes Away: സംസ്‌കാരം ചൊവ്വാഴ്ച (നാളെ) ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബ വീട്ടിൽ നടക്കും. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.

Ramesh Chennithala Mother Devakiyamma
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ (91) അന്തരിച്ചു (Ramesh Chennithala Mother Passes Away). ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.
സംസ്‌കാരം ചൊവ്വാഴ്ച (നാളെ) ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബ വീട്ടിൽ നടക്കും. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ ആർ വിജയലക്ഷ്മി (റിട്ട. ഗവഃഅധ്യാപിക), കെ ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്).