Newborn Baby: 6 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ, സംഭവം കൊച്ചിയിൽ

Newborn Baby Sell: പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.

Newborn Baby: 6 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ, സംഭവം കൊച്ചിയിൽ

പ്രതീകാത്മക ചിത്രം

Published: 

04 Aug 2025 | 07:15 AM

കൊച്ചി: ആറ് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ‌. കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാനായി ശ്രമം നടത്തിയത്. പൊലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്ത് വന്നത്. സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചേർത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരിൽ കേസ് എടുത്തതായി കളമശ്ശേരി സിഐ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ, കുഞ്ഞുങ്ങളില്ലാതിരുന്ന കടുങ്ങല്ലൂർ സ്വദേശിക്കാണ് കുട്ടിയെ കൊടുത്തത്. കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിഷ കൊന്നുകളയുമെന്ന് മാതാപിതാക്കൾ കടുങ്ങല്ലൂർ സ്വ​ദേശിയോട് പറഞ്ഞതായും പൊലീസ് പറയുന്നു.

അതേസമയം, കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകളൊന്നും നടന്നിട്ടില്ല. കഴിഞ്ഞ മാസം 26നാണ് ആലുവ സ്വദേശിയായ യുവതി കളമശ്ശേരി ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. യുവതി ഭർത്താവുമായി അകന്ന് കഴിയുകയാണ്. ഇതിനിടെ ജോൺ തോമസ് എന്ന വ്യക്തിയുമായി അടുപ്പത്തിലാവുന്നതും ​ഗർഭിണിയാകുന്നതും. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്.

പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും പങ്കാളിയും പിടിയിലാകുന്നത്.

Loading...
Unable to load recommendations.
Follow Us
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്