സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; ഒരു കോടി ചെലവഴിക്കാന്‍ പാടില്ല

ജില്ലാ സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി കേന്ദ്ര ഓഫീസില്‍ നിന്നാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെന്നും അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് പറയുന്നത്.

സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; ഒരു കോടി ചെലവഴിക്കാന്‍ പാടില്ല

സിപിഎം പതാക (Image Credits: Social Media)

Published: 

16 Apr 2024 | 09:24 AM

തൃശൂര്‍: സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ മരവിപ്പച്ചത് തുടരുമെന്ന് അറിയിച്ചത്.

പത്ത് ദിവസം മുമ്പാണ് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ജില്ലാ സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി കേന്ദ്ര ഓഫീസില്‍ നിന്നാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെന്നും അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് പറയുന്നത്.

അക്കൗണ്ടില്‍ നിന്ന് നേരത്തെ ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു ഇത് ചെലവഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അക്കൗണ്ടിലുള്ളത് 5 കോടി പത്തുലക്ഷം രൂപയാണ്. പിന്‍വലിച്ച പണം നടപടി ക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കാനാണ് സാധ്യത. 1998ലാണ് അക്കൗണ്ട് തുടങ്ങിയത്.

അതേസമയം, തങ്ങള്‍ക്ക് ഒളിക്കാനൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും എംഎം വര്‍ഗീസ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് പിന്‍വലിക്കുന്നത് സാധാരണയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുന്നേറ്റം തടയാനാണ് കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ബാർ ലൈസൻസ് വിവാ​ദം, തീരുമാനം നിയമാനുസൃതമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി
വ്യാജ നെയ്യ് തട്ടിപ്പിലെ പങ്കാളി കുറഞ്ഞ തുക ക്വാട്ട് ചെയ്തു; ശബരിമല നെയ് ടെൻഡറുകൾ റദ്ദാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala Weather Alert: വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മുരാസു ആഞ്ഞടിക്കുമോ? കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result: വേഗം നോക്കിക്കോ, ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറി ഫലം അറിയാം
Mammotty: സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന മുഖം ഉള്ളവരെയും ഇല്ലാത്തവരെയും സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക; മമ്മൂട്ടി
ബെഡ്‌റൂമില്‍ ദമ്പതികളുടെ മൃതദേഹം; മകന്‍ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍; ചങ്ങനാശേരിയെ ഞെട്ടിച്ച് കൂട്ടമരണം
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?