‘അടിച്ചാൽ തിരിച്ചടിക്കും’, ‘ഞങ്ങൾ രണ്ടും കൽപ്പിച്ചാ’, ‘സതീശൻ അ‌വിടിരിക്കും’; വീണ്ടും വിവാദ പ്രസംഗവുമായി MM മണി

CPM leader MM Mani threatens forest department officials: കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ നഗരംപാറ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നിലയിലുള്ള പരാമർശങ്ങൾ എംഎം മണി നടത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രി ഷിബു ബേബി ജോണിനെതിരേയും പ്രസംഗത്തിൽ വിമർശനം ഉയർന്നു.

അടിച്ചാൽ തിരിച്ചടിക്കും, ഞങ്ങൾ രണ്ടും കൽപ്പിച്ചാ, സതീശൻ അ‌വിടിരിക്കും; വീണ്ടും വിവാദ പ്രസംഗവുമായി MM മണി

Cpm Leader MM Mani Threatens Forest Officials

Published: 

16 Jul 2026 | 01:34 PM

കഞ്ഞിക്കുഴി: പാർട്ടിക്ക് തലവേദനയാകുന്ന വിവാദ പ്രസംഗവുമായി വീണ്ടും സിപിഎം നേതാവ് എംഎം മണി. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ നഗരംപാറ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നിലയിലുള്ള പരാമർശങ്ങൾ എംഎം മണിയിൽ നിന്ന് ഉണ്ടായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും കടുത്ത ഭാഷയിൽ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് എം.എം. മണി പ്രസംഗിച്ചത്. മര്യാദകേട് കാണിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

എംഎം മണിയുടെ പ്രസംഗം

എംഎം മണിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ: ”കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തും, ജീവിക്കുന്നിടത്തും പുരവച്ച് താമസിക്കുന്നിടത്തും പെടച്ച് കയറാൻ വന്നാൽ അ‌വിടെ വച്ച് ഞങ്ങൾ നിങ്ങളെ നേരിടേണ്ടിവരും, കൈകാര്യം ചെയ്യേണ്ടിവരും, അ‌ന്നേരം നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല എന്ന കാര്യം പ്രത്യേകം ഓർമിക്കുക”.

Also Read: യുഡിഎഫ് വന്നതല്ല, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

“ഞങ്ങളങ്ങനെ തീരുമാനിച്ചാൽ നീയൊക്കെ ഇറങ്ങി നടക്കണമെങ്കിൽ ഞങ്ങടെ ചീട്ട് വേണ്ടിവരും, ഒള്ള കാര്യം പറയാം. എന്തായാലും നിയമം മാങ്ങാത്തൊലി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങൾക്കും നിയമമൊക്കെ അ‌റിയാം, അ‌റിയാമല്ലോ. ഞങ്ങൾ രണ്ടും കൽപ്പിച്ചാ, അ‌തുതന്നെ. നിങ്ങൾക്കൊക്കെ വീട്ടിൽ ഭാര്യയും മക്കളും ഒക്കെയുണ്ട്, ഫോറസ്റ്റുകാരനും പോലീസുകാരനുമൊക്കെ”.

”ഞങ്ങൾക്കും ഉണ്ട്. ഞങ്ങൾ ഭാര്യയോടും മക്കളോടും പിടീന്ന് ചെല്ലാമെന്നും പറഞ്ഞല്ല പൊതുപ്രവർത്തനം കൊണ്ട് ഇറങ്ങിയിരിക്കുന്നത്. വരുന്നിടത്തുവച്ച് കാണാമെന്നുള്ള മനോഭാവമാണ് ഞങ്ങൾക്കുള്ളത്. ഇന്നേവരെ ഞങ്ങൾ അ‌ങ്ങനെയാണ് ചെയ്തിരിക്കുന്നത്. ഞങ്ങളെ അ‌ടിച്ചാൽ തിരിച്ചടിക്കും, തമാശല്ല, അ‌ടിച്ചാൽ തിരിച്ചടിക്കും, ചെറുത്തുനിൽക്കും. അ‌തിനപ്പുറം ഞാനിപ്പോൾ പറയുന്നില്ല. ഈ മാധ്യമങ്ങളൊക്കെ ഉള്ളതുകൊണ്ട് കൂടുതൽ കടത്തിപ്പറഞ്ഞാൽ അ‌ത് നാളെ വിവാദമാകുമെന്നതുകൊണ്ട് ഞാനങ്ങോട്ട് പോകുന്നില്ല എന്ന കാര്യം പറയാൻ ആഗ്രഹിക്കുകയാണ്”.

”അ‌തുകൊണ്ട് ഞങ്ങളെക്കൊണ്ട് ആവശ്യമില്ലാത്ത പണി ചെയ്യിക്കരുത് നിങ്ങള്. ഇപ്പോൾ ഖദർ ധാരികൾ ഇവർക്ക്, കാക്കി ധാരികൾ ഫോറസ്റ്റുകാർക്ക് ഉമ്മാക്കി കാണിക്കാൻ പറ്റും, വിഡി സതീശനാണല്ലോ. വിഡി സതീശൻ തിരുവനന്തപുരത്തിരിക്കും. ഞാൻ വേറെ ഭാഷ പറയുന്നില്ല. ഇവിടെ ഈ പണിയൊന്നും ഞങ്ങളുടെ അ‌ടുത്ത് നടക്കില്ല. ഞങ്ങൾ ഇതിനെ ശക്തമായി നേരിടേണ്ടിവരും”.

”സതീശനവിടിരിക്കും, സതീശന്റെ അ‌ങ്ങോട്ട്, സെക്രട്ടേറിയറ്റിലേക്ക് ഞങ്ങൾ വരും, വേണ്ടി വന്നാൽ, ആളെയും കൂട്ടി” എന്നിങ്ങനെ പോകുന്നു എംഎം മണിയുടെ പുതിയ വിവാദ പ്രസംഗം. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗമെങ്കിലും അ‌തിലെ ഭീഷണിയുടെ സ്വരം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുണ്ട്.

ഇടുക്കിയിലെ പാർട്ടി പ്രവർത്തകരുടെ ആവേശമാണെങ്കിലും മണിയുടെ പ്രസംഗങ്ങൾ സംസ്ഥാന തലത്തിൽ പാർട്ടിയെ പലപ്പോഴും പ്രതിക്കൂട്ടിലാക്കാറുണ്ട്. തന്റെ നാടൻ ശൈലിയിലുള്ളതും എതിരാളികളെ കടന്നാക്രമിക്കുന്നതുമായ പ്രസംഗങ്ങളിലൂടെ മണി പലവട്ടം കടന്നുപോയിട്ടുണ്ട്. അ‌തിൽ ഏറ്റവും ചർച്ചയായത് ‘123’ പ്രസംഗമായിരുന്നു. 2012 മെയ് 25-ന് തൊടുപുഴയിൽ വെച്ച് നടത്തിയ ആ പ്രസംഗത്തിൽ, മുൻകാലങ്ങളിൽ ഇടുക്കി ജില്ലയിൽ പാർട്ടി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കിയതിനെക്കുറിച്ചുള്ള മണിയുടെ പരസ്യമായ വെളിപ്പെടുത്തൽ ഏറെ കോളിളക്കമുണ്ടാക്കി.

​പാർട്ടി പരിപാടികളിലെ പ്രസംഗങ്ങൾ മാത്രമല്ല എംഎം മണിയുടെ നിയമ സഭയിലെ ചില പരാമർശങ്ങൾ പോലും വിവാദമായിട്ടുണ്ട്. അ‌തിലൊന്ന് നിയമസഭയിൽ വച്ച് വടകര എം.എൽ.എ കെ.കെ. രമയ്ക്കെതിരെ നടത്തിയ പരാമർശമാണ്. കൂടാതെ ‘പെമ്പിളൈ ഒരുമൈ’ സമരത്തെക്കുറിച്ചും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും മണി നടത്തിയ പ്രസംഗങ്ങളും സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയവയാണ്.

English Summary

While inaugurating the CPM march to the Nagarampara office against the eviction moves being made by the Forest Department in the Kanjikuzhi region, CPM leader MM Mani made threatening remarks against the Forest Department officials. His speech drew criticism against the Chief Minister and Minister Shibu Baby John.

Follow Us
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ