Crop Damage: കനത്ത മഴയിൽ വിളനാശം; ഹെൽപ്പ് ലൈനുകളും എഐഎം പോർട്ടലും തുറന്ന് സർക്കാർ
Kerala Government opens helplines and AIMs portal: നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനോ ദുരന്ത നിവാരണത്തിനുള്ള സഹായം തേടുന്നതിനോ കർഷകർക്ക് അവരുടെ ജില്ലകളിലെ നിയുക്ത കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടാകുന്ന വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് കേരള കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ സ്ഥാപിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനോ ദുരന്ത നിവാരണത്തിനുള്ള സഹായം തേടുന്നതിനോ കർഷകർക്ക് അവരുടെ ജില്ലകളിലെ നിയുക്ത കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം.
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ കൃഷി വകുപ്പിന്റെ എഐഎംഎസ് പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in അല്ലെങ്കിൽ www.keralaagriculture.gov.in സന്ദർശിക്കുക.
ബന്ധപ്പെടേണ്ട നമ്പറുകൾ
തിരുവനന്തപുരം: 9447242977
കൊല്ലം: 9447349503
ആലപ്പുഴ: 9447788961
പത്തനംതിട്ട: 9496157485
ഇടുക്കി: 9447037987
കോട്ടയം: 9446219139
എറണാകുളം: 9497678634
തൃശ്ശൂർ: 9446549273
പാലക്കാട്: 9447364599
മലപ്പുറം: 9447227231
കോഴിക്കോട്: 9656495737
വയനാട്: 9778036682
കണ്ണൂർ: 9495887651
കാസർഗോഡ്: 9446062978
മഴ അതിശക്തം: കേരള തീരത്ത് ചക്രവാതചുഴി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചനം. അറബിക്കടലിൽ ഉയർന്ന ലെവലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.