5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Password Saving: ബ്രൗസറിൽ പാസ്‌വേഡ് സൂക്ഷിക്കുന്നത് അപകടമോ? അത്ര സേഫ് അല്ലെന്ന് പോലീസ്

Kerala Police About Password Saving Process: കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാസ്‌വേഡുകളോ ക്രെഡൻഷ്യലുകളോ നിങ്ങൾ എവിടേയും സേവ് ചെയ്യരുത്. നിങ്ങളുടെ ഫോൺ അല്ലെങ്കിൽ ലാപ്‌ടോപ്പ് നഷ്‌ടപ്പെടുകയോ ചെയ്താൽ ഇത് അപകടത്തിലാക്കുന്നു.

Password Saving: ബ്രൗസറിൽ പാസ്‌വേഡ് സൂക്ഷിക്കുന്നത് അപകടമോ? അത്ര സേഫ് അല്ലെന്ന് പോലീസ്
Represental ImageImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 03 Feb 2025 06:39 AM

തിരുവനന്തപുരം: പാസ്‌വേഡുകൾ സേവ് ചെയ്യാത്തവരായി ആരുമില്ല. ഒറ്റക്ലിക്കിൽ സംഭവം റെഡി. എന്നാൽ പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ സേവ് ചെയ്യരുതെന്ന നിർദ്ദേശവുമായി കേരള പൊലീസ്. ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും പാസ്‌വേഡ് അടിക്കാനുള്ള മടി കാരണമാണ് നമ്മൾ സേവ് ചെയ്ത് വയ്ക്കുന്നത്. ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളിലും അപ്ലിക്കേഷനികളിലും ഓപ്ഷൻ വരാറുണ്ട്.

അത് സേവ് ചെയ്യുന്നതിലൂടെ അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ കാര്യങ്ങൾ എളുപ്പമാകുന്നു. എന്നാൽ ഈ ശീലം അത്ര സുരക്ഷിതമല്ലെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാസ്‌വേഡുകളോ ക്രെഡൻഷ്യലുകളോ നിങ്ങൾ എവിടേയും സേവ് ചെയ്യരുത്. നിങ്ങൾ ഫോണോ മറ്റ് വസ്തുക്കളോ ഉപയോ​ഗിക്കുമ്പോൾ ബ്രൗസറുകളിലും അപ്ലിക്കേഷനുകളിലും പലപ്പോഴും ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യുന്നതിനായി ഒരു ഓപ്ഷൻ പ്രത്യക്തഷപ്പെടാറുണ്ട്.

അടുത്ത തവണ പാസ്‌വേഡ് അടിച്ച് ലോ​ഗിൻ ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നു. എന്നാൽ ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം നിങ്ങളുടെ ഫോൺ അല്ലെങ്കിൽ ലാപ്‌ടോപ്പ് നഷ്‌ടപ്പെടുകയോ ചെയ്താൽ ഇത് അപകടത്തിലാക്കുന്നു. നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാളുടെ കൈകളിൽ അകപ്പെട്ടാൽ അവർക്ക് അതിലേക്ക് ലോ​ഗിൻ ചെയ്യാനുള്ള പ്രക്രിയ എളുപ്പമാക്കുന്നു. ഇത് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബ്രൗസറുകളിലെ സെറ്റിങ്സിൽ സേവ് പാസ്സ്‌വേർഡ് എന്ന ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് ഇതിനുള്ള ഒരേയൊരു പരിഹാരം.