Kottayam Police Man Death: കോട്ടയത്ത് സംഘർഷത്തിനിടെ അക്രമിയുടെ ചവിട്ടേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു
Police Officer Killed In Kottayam: സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ അറസ്റ്റ് ചെയ്തു. രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ മുമ്പ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോട്ടയം: ഏറ്റുമാനൂരിൽ സംഘർഷത്തിനിടെ അക്രമിയുടെ ചവിട്ടേറ്റ് പോലീസ് ഉദ്യോഗസ്ഥൻ (Police Officer Killed) കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറും സിവിൽ പോലീസ് ഓഫീസറുമായ ശ്യാം പ്രസാദ് (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ അറസ്റ്റ് ചെയ്തു. രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ മുമ്പ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമാണ് സംഘർഷം നടന്നത്. പ്രതി തട്ടുകടിയിൽ കയറി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് ശ്യാം കടയിലേക്ക് എത്തിയത്. കടയുടമ പോലീസെത്തിയെന്നും ഇനി ബഹളമുണ്ടാക്കിയാൽ അകത്താകുമെന്നും ജിബിനെ ഭീഷണിപ്പെടുത്തി. ഇതിൽ പ്രകോപിതനായാണ് ഇയാൾ ശ്യാമിനെ മർദ്ദിച്ചത്. നിലത്തുവീണ ശ്യാമിൻ്റെ നെഞ്ചിൽ ഇയാൾ ചവിട്ടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി രണ്ട് മണിയോടെ ചികിത്സയിലിരിക്കെ ഉദ്യോഗസ്ഥൻ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പോലീസ് ഉദ്യോഗസ്ഥൻ്റെ മരണം.
Updating…