AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Mortem: മരണശേഷം ആഭരണങ്ങള്‍ കാണാനില്ല, ദുരൂഹത; പാറശാലയില്‍ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

Parassala Celinamma case : 17നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം. ഇവരെ സഹായിക്കാന്‍ എത്തുന്ന സ്ത്രീയാണ് മൃതദേഹം കാണുന്നത്. 18ന് മാണിവിള ആര്‍.സി. പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ സെലീനാമ്മയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന് മകന്‍ കണ്ടെത്തി.

Post Mortem: മരണശേഷം ആഭരണങ്ങള്‍ കാണാനില്ല, ദുരൂഹത; പാറശാലയില്‍ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Updated On: 03 Feb 2025 | 06:25 AM

തിരുവനന്തപുരം: പാറശാലയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ധനുവച്ചപുരം എന്‍എസ്എസ് സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യന്‍വിളാകം രാജ്ഭവനില്‍ സെലീനാമ്മ (75) ആണ് മരിച്ചത്. മുന്‍ നഴ്‌സിംഗ് അസിസ്റ്റന്റായ സെലീനാമ്മയെ 17നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കാണ് സെലീനാമ്മ താമസിച്ചിരുന്നത്. മുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം. ഇവരെ സഹായിക്കാന്‍ എത്തുന്ന സ്ത്രീയാണ് മൃതദേഹം കാണുന്നത്.

തുടര്‍ന്ന് 18ന് മാണിവിള ആര്‍.സി. പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ സെലീനാമ്മയുടെ അഞ്ച് പവനോളം വരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന് മകന്‍ കണ്ടെത്തി. തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹത സംശയിച്ചത്‌. പിന്നീട് പാറശാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി പൊലീസ് കളക്ടറുടെ അനുമതി തേടി. കളക്ടര്‍ അനുമതി നല്‍കിയതോടെ സെലീനാമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Read Also : കോഴിക്കോട് പീഡനശ്രമം ചെറുക്കാൻ ലോഡ്ജിൽ നിന്ന് ചാടി; 29കാരി ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ

യുവതിക്ക് ഗുരുതര പരിക്ക്‌

കോഴിക്കോട് പീഡനശ്രമം ചെറുക്കാന്‍ ലോഡ്ജില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് ഗുരുതര പരിക്കേറ്റു. മുക്കത്താണ് 29കാരിക്ക് ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഫെബ്രുവരി ഒന്നിന് രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്. ഹോട്ടല്‍ ഉടമയും, രണ്ട് ജീവനക്കാരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. യുവതിയുടെ നട്ടെല്ലിനാണ് ഗുരുതര പരിക്കേറ്റത്.