AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dead Frog In Milma Canteen: സാമ്പാറിൽ ചത്ത തവള…; കണ്ടെത്തിയത് മിൽമയിലെ കാൻ്റീൻ ഭക്ഷണത്തിൽ

Dead Frog In Milma Canteen Food: ആലപ്പുഴ പുന്നുപ്ര മിൽമയിലെ എൻജിനീയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരനാണ് ഊണുകഴിക്കുന്നതിനിടെ സാമ്പാറിൽ ചത്ത തവളയെ കാണുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.

Dead Frog In Milma Canteen: സാമ്പാറിൽ ചത്ത തവള…; കണ്ടെത്തിയത് മിൽമയിലെ കാൻ്റീൻ ഭക്ഷണത്തിൽ
മിൽമ കാൻ്റീനിലെ ഭക്ഷണത്തിൽ കണ്ടെത്തിയ ചത്ത തവള.
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 03 Jul 2024 | 03:46 PM

ആലപ്പുഴ: മിൽമ കാൻ്റീനിൽ (Milma Canteen) വിളമ്പിയ സാമ്പാറിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ആലുപ്പഴ പുന്നപ്രയിൽ പ്രവർത്തിക്കുന്ന മിൽമയുടെ കാൻ്റീനിൽ ഉച്ചയ്ക്കുള്ള ഊണിനൊപ്പം വിളമ്പിയ സാമ്പാറിലാണ് ചത്ത തവളയെ (Dead Frog) ലഭിച്ചത്. മിൽമയിലെ എൻജിനീയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരനാണ് ഊണുകഴിക്കുന്നതിനിടെ സാമ്പാറിൽ നിന്നും ചത്ത തവളയെ കാണുന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നു.

സാമ്പറിൽ ചത്ത തവളയെ കണ്ടെത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഡയറി മാനേജർ ശ്യാമകൃഷ്ണൻ പറഞ്ഞു. കാൻ്റീൻ നടത്തിപ്പുകാരനിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കാന്റീൻ നടത്തിപ്പിനായി പുതിയ കരാർ ക്ഷണിച്ചിട്ടുണ്ടെന്നും ഡയറി മാനേജർ പറഞ്ഞു.

Also Read: ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയത് മനുഷ്യന്റെ വിരല്‍; പരാതിയുമായി യുവതി

ഒരാഴ്ച മുന്നേ കോട്ടയം കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് കാൻ്റീൻ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ബിരിയാണി വാങ്ങിയ ആൾ സൂപ്രണ്ടിന് പരാതി നൽകിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.

പിന്നീട് ആരോ​ഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കാൻ്റീൻ പ്രവർത്തിച്ചത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് കണ്ടെത്തി. ഒരാൾ ഒഴികെ മറ്റ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ദിവസം കൊച്ചി ഇൻഫോ പാർക്കിലെ കാൻ്റീനിൽ നൽകിയ ചായ ക്ലാസിൽ പുഴുവിനെ കണ്ടെത്തിയതായിട്ടും പരാതി പുറത്ത് വന്നിരുന്നു.