AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം

Deepak’s Family Responds to Shimjitha’s Arrest: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിനെന്ന് ചോദിച്ച കുടുംബം ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പോലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിക്കുന്നു.

Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
ShimjithaImage Credit source: facebook
Sarika KP
Sarika KP | Updated On: 21 Jan 2026 | 05:03 PM

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീ‍ഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കുടുംബം. സംഭവത്തിൽ പോലീസിനെതിരെ ​ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.

ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്നും സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും കുടുംബം ചോ​ദിക്കുന്നു. ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിനെന്ന് ചോദിച്ച കുടുംബം ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പോലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിക്കുന്നു.

Also Read:ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും

ഇന്ന് ഉച്ച കഴിഞ്ഞാണ് വടകരയിലെ ബന്ധു വീട്ടിൽ‍ നിന്ന് ഷിംജിതയെ പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ജിതയ്ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂർണ രൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്.