Case Against Youtuber Thoppi :കുരുക്ക് മുറുകുന്നു; യൂടൂബര്‍ തൊപ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി
Investigation Against Youtuber Thoppi :യൂടൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനും സംഘത്തിനുമെതിരെ പോലീസ് അന്വേഷണം. പോക്‌സോ ഉള്‍പ്പെടെ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം : യൂടൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനും സംഘത്തിനും കുരുക്ക് മുറുകുന്നു. പോക്‌സോ ഉള്‍പ്പെടെ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ ഒടുവില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പോക്‌സോ കേസുകള്‍, അശ്ലീല പ്രചാരണം, എം.ഡി.എം.എ ഉപയോഗം, നര്‍കോട്ടിക്‌സ്, ശാരീരികവും മാനസികവുമായ പീഡനം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിവിധ ആരോപണങ്ങളാണ് തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ ഉയര്‍ന്നത്. തന്റെ പരാതിയില്‍ നടപടിയുണ്ടായെന്ന് അഡ്വ. ശ്രീജിത്ത് പെരുമുന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
യൂട്യൂബ് സ്ട്രീമിംഗിന്റെയും, വ്‌ലോഗിങ്ങിന്റെയും മറവില്‍ കേരളത്തിലെ വരുംതലമുറയെ ഒന്നടങ്കം അരാഷ്ട്രീയവത്കരിച്ച്, പാരലല്‍ ലോകത്തെത്തിച്ച് മയക്കുമരുന്നുകളുടെ അടിമകളാക്കുകയാണ് ഇത്തരം സംഘങ്ങളെന്ന് ശ്രീജിത്ത് പറയുന്നു. ഇവര്‍ കാട്ടിക്കൂട്ടുന്ന ഈ കാര്യങ്ങള്‍ കാണുന്നവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഒരു നിയന്ത്രണവുമില്ലാതെ നീചമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ മുന്നിലേക്ക് എത്തുമ്പോള്‍ അത് അവരില്‍ ഉണ്ടാക്കുന്ന മാനസിക വൈകല്യങ്ങള്‍ ചെറുതായിരിക്കില്ല. വരുംതലമുറയുടെ ഭാവി തകര്‍ക്കുന്ന ഈ ക്രിമിനലുകള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ ഉണ്ടായേ തീരൂ എന്നും പരാതിക്കാന്‍ ആവശ്യപ്പെടുന്നു.
Also Read : ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ
സോഷ്യല്‍ മീഡിയയില്‍ കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വലിയ സ്വീധീനമുള്ള ഇന്‍ഫഌവന്‍സറാണ് തൊപ്പി. കണ്ണൂര്‍ മങ്ങാട് സ്വദേശിയായ തൊപ്പി ഗെയിം ലൈവ് സ്ട്രീമുകളിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനലിലൂടെ പബ്ജി പോലെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ സ്ഥിരമായി സ്ട്രീം ചെയ്തിരുന്നു. അലറി വിളിച്ചുകൊണ്ടുള്ള സംസാരരീതിയും മോശപ്പെട്ട പദപ്രയോഗങ്ങളും ശീലമാക്കിയ ഇയാള്‍ക്ക് അനുദിനം കാഴ്ചക്കാര്‍ കൂടിവന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുഹമ്മദ് നിഹാദില്‍ നിന്നും ക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ആണ് നേരിട്ടത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിരുന്നു.
തൊപ്പിക്കൊപ്പം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഷമീര്‍, മമ്മു എന്നിവരാണ് ക്യാമറയ്ക്ക് പിന്നില്‍ തങ്ങള്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നു പറഞ്ഞത്. സഹപ്രവര്‍ത്തകരെ ഒരു അടിമകളെ പോലെയാണ് തൊപ്പി കണ്ടിരുന്നത് എന്നും ക്രൂരമായ വിവേചനം ആണ് നേരിട്ടതെന്നും ഇരുവരും ആരോപിക്കുന്നു. കേട്ടാല്‍ ആര്‍ക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികള്‍ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും എന്നിങ്ങനെ പോകുന്നു തൊപ്പിക്കെതിരെയുള്ള ആരോപണങ്ങള്‍. ഇതിന് മറുപടിയായി ഇവര്‍ക്കെതിരെ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൊപ്പിയും രംഗത്തെത്തിയതോടെയാണ് വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങിയത്. താനല്ല, തനിക്കെതിരെ ആരോപണം ഉന്നയിച്ച ഷമീറും മമ്മുവുമാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയത് എന്നാണ് തൊപ്പി പറയുന്നത്. വിഷയം ചര്‍ച്ചയായതോടെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ സംഘത്തിനെതിരെ ശക്തമായ നിയമനടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
English Summary
Police investigation against YouTuber Toppi, Muhammad Nihad, and his gang. State Police Chief Rawada Chandrasekhar has ordered an investigation into the allegations leveled against them, including under POCSO. The action was taken on a complaint by lawyer Sreejith Perumana.