AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എന്നാൽ ഇന്നലെ വിധി വന്നതിൽ പിന്നാലെയുള്ള ദിലീപിന്റെ അമിതാവേശത്തിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് ഇനി അടുത്ത നടപടികൾ എന്തൊക്കെയാകും എന്നുള്ളത്. മലയാള സിനിമയുടെ ഏകാധിപതിയായി ദിലീപ് തിളങ്ങിയിരുന്ന കാലത്താണ് കേസിൽ പെട്ട് എല്ലാത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. (photo: facebook/instagram)
Neethu Vijayan
Neethu Vijayan | Published: 16 Apr 2024 | 09:30 AM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. നടിയുടെ ഉപഹർജിയിലായിരുന്നു കോടതിയുടെ നടപടി. എന്നാൽ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്.

എന്നാൽ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ദിലീപ് ഹർജിയിൽ ആരോപിക്കുന്നത്. അതേസമയം നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിഷയത്തിൽ സാക്ഷി മൊഴിയുടെ പകർപ്പ് നൽകുന്നതിൽ പ്രതിയായ ദിലീപിന് എന്തിനാണ് ആശങ്ക എന്നാണ് അതിജീവിത ഉന്നയിക്കുന്ന പ്രധാന ചോദ്യം. മെമ്മറി കാർഡിലെ അനധികൃത പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ടിലെ കണ്ടെത്തൽ കോടതിയെ അടക്കം പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ആണ് ദിലീപിന്റെ ഹർജി.

അതേസമയം, കേസിൽ മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിൻറെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയും നിയമ വിദഗ്ധരും സംശയം ഉന്നയിക്കുന്നത്.

Follow Us