Director Ranjith: രഞ്ജിത്തിന് ആശ്വാസം, ജാമ്യം അനുവദിച്ച് കോടതി

Ranjith Bail: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കുമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. രഞ്ജിത്തിന് ജാമ്യം അനുവദിച്ചാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Director Ranjith: രഞ്ജിത്തിന് ആശ്വാസം, ജാമ്യം അനുവദിച്ച് കോടതി

Ranjith Balakrishnan

Edited By: 

Arun Nair | Updated On: 25 Apr 2026 | 04:56 PM

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കുമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. രഞ്ജിത്തിന് ജാമ്യം അനുവദിച്ചാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും, സാക്ഷികളുള്ള പരിധിയില്‍ താന്‍ പോകില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. തന്റെ ആരോഗ്യപ്രശ്‌നങ്ങളും രഞ്ജിത്ത് കോടതിയില്‍ വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസും കോടതിയെ സമീപിച്ചിരുന്നു.

ALSO READ : മൂന്നുദിവസത്തെ തിരച്ചിൽ വിഫലം; ശ്രീനന്ദയെ മരിച്ചനിലയിൽ കണ്ടെത്തി

നേരത്തെ മൂന്ന് ദിവസം രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ രഞ്ജിത്ത് സഹകരിച്ചില്ലെന്നാണ് പൊലീസിന്റെ വാദം. യുവനടി നല്‍കിയ പരാതിയില്‍ ഈ മാസം ഒന്ന് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു രഞ്ജിത്ത്.

മാര്‍ച്ച് 31-ന് അര്‍ധരാത്രിയില്‍ തൊടുപുഴയ്ക്ക് സമീപം വെച്ചാണ് പൊലീസ് രഞ്ജിത്തിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 14 ദിവസം റിമാന്‍ഡ് ചെയ്തു. ജനുവരി ഒമ്പതിന് ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി.

പോസ്റ്റ് കാണാം

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ