AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Mandala Kalam: ദേവസ്വം ബോർഡുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല, മണ്ഡലകാലം ഭംഗിയായി നടത്തണമെന്നാണ് ആഗ്രഹം; കെ മുരളീധരൻ

K Muraleedharan about Sabarimala Mandala Kalam: ഇതിന്റെ പേരിൽ ഭക്തർ ശബരിമലയിലെ സന്നിധാനത്ത് വച്ച് തർക്കിക്കുന്ന അവസ്ഥയിലേക്ക് എത്തി. ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തിയിരുന്ന രീതിയിലായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. ഈ പശ്ചാത്തലത്തിൽ മണ്ഡലകാലം എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ ആശങ്ക തുടരുന്നതിനിടെയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ ഇപ്പോൾ മഞ്ഞുരുക്കം സംഭവിച്ചിരിക്കുന്നത്..............

Sabarimala Mandala Kalam: ദേവസ്വം ബോർഡുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല, മണ്ഡലകാലം ഭംഗിയായി നടത്തണമെന്നാണ് ആഗ്രഹം; കെ മുരളീധരൻ
K MuraleedharanImage Credit source: Social Media
Ashli C
Ashli C | Published: 23 Sep 2026 | 06:21 PM

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം ഭംഗിയായി നടക്കണമെന്നാണ് ആഗ്രഹം എന്ന് ദേവസ്വം ബോർഡ് മന്ത്രി കെ മുരളീധരൻ. ദേവസ്വം ബോർഡുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കും എന്ന റിപ്പോർട്ടുകൾ കെ ജയകുമാർ തള്ളി. വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ ജയകുമാർ നേരിൽ കണ്ടു എന്നും റിപ്പോർട്ട്. ബോർഡിനെ മാറ്റാൻ നിലവിൽ ആലോചന ഇല്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണം.

അതേസമയം ദേവസ്വം മന്ത്രി കെ മുരളീധരനും ബോർഡ് പ്രസിഡന്റ് ആയിട്ടുള്ള കെ ജയകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെ ശബരിമലയിൽ ഉള്ള അരവണ പ്രതിസന്ധിയും മറ്റ് മുന്നൊരുക്കങ്ങൾക്കുള്ള മെല്ലെ പോക്കും ഭക്തർക്കിടയിൽ അടക്കം വിമർശനങ്ങൾക്ക് ഇടയാക്കി. അതിനിടെ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അരവണയിൽ ഉണ്ടായ ക്ഷാമം ഒരു ഭക്തന് ഒരു ടിൻ അരവണ എന്ന നിലയിലേക്ക് എത്തിച്ചിരുന്നു.

ALSO READ:‘ആരെയും വേട്ടയാടാനില്ല, സർക്കാരിന് അന്വേഷണം നടത്താതെ തരമില്ല’: സി.എം.ആർ.എൽ കേസിൽ മുഖ്യമന്ത്രി

ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തി…

ഇതിന്റെ പേരിൽ ഭക്തർ ശബരിമലയിലെ സന്നിധാനത്ത് വച്ച് തർക്കിക്കുന്ന അവസ്ഥയിലേക്ക് എത്തി. ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തിയിരുന്ന രീതിയിലായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. ഈ പശ്ചാത്തലത്തിൽ മണ്ഡലകാലം എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ ആശങ്ക തുടരുന്നതിനിടെയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ ഇപ്പോൾ മഞ്ഞുരുക്കം സംഭവിച്ചിരിക്കുന്നത്. പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്ന തരത്തിൽ ഒരു സൂചനയും ദേവസ്വം മന്ത്രി മുരളീധരൻ നൽകി.

അതേസമയം മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വംബോർഡുമായി ഒരു പ്രശ്നവും ഇല്ലെന്ന് വ്യക്തമാക്കി. ചില കാര്യങ്ങളിൽ ഒരു താമസമുണ്ടായി എന്നത് വസ്തുതയാണെങ്കിലും എല്ലാം പരിഹരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർത്ഥാടനകാല പുരോഗതി മുഖ്യമന്ത്രിയെ അറിയിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. എല്ലാ സഹായങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെന്നും പ്രസിഡണ്ട് വ്യക്തമാക്കി. താൻ രാജിവെച്ചു നിങ്ങൾക്ക് എന്താണ് താല്പര്യം എന്നും കെ ജയകുമാർ ചോദ്യം ഉന്നയിച്ചിരുന്നു.

അതേസമയം മണ്ഡലകാലത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ എവിടെയും എത്തിയിട്ടില്ല എന്നതും വാസ്തവമാണ്. മരാമത്ത് പണികളും മറ്റു നവീകരണ പ്രവർത്തികളും ഇനിയും നടക്കാനുണ്ട്. അടുത്തമാസം 30ന് എല്ലാ പണികളും പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡിന്റെ കർശന നിർദേശം.

ENGLISH SUMMARY

Devaswom Board Minister K. Muralidharan expressed his desire for the smooth conduct of the Sabarimala Mandala season and clarified that he does not wish for any confrontation with the Devaswom Board. Meanwhile, K. Jayakumar dismissed reports that he would resign as Devaswom Board President. There are also reports that Jayakumar met the Chief Minister in person amidst the ongoing controversies.

Follow Us