Wayanad News: സംശയം ചോദിച്ചതിന് ഡോക്ടർ ഒ പി ടിക്കറ്റ് വലിച്ചുകീറി; 9 വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചതിന് പരാതി നൽകും
Wayanad Kalpatta Taluk Hospital Incident: വീട്ടിലെ വളർത്തു പൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സ തേടിയായിരുന്നു കുടുംബം കൽപറ്റ താലൂക്ക് ആശുപത്രിയിൽ. തുടർ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കുട്ടിയുടെ പിതാവിന്റെ സ്വാഭാവിക ചോദ്യമാണ് ഡോക്ടർക്ക് പ്രകോപനമുണ്ടായത്. ഇതിനു മറുപടിയായി അല്ല വേണ്ട ഞങ്ങൾ ഡോക്ടർമാർ എല്ലാവരും കൂടി അങ്ങോട്ട് വന്ന് ബാക്കി ചികിത്സ തരാം എന്നായിരുന്നു ഡോക്ടർ പരിഹാസത്തോടെ മറുപടി നൽകിയത്. മാത്രമല്ല അത് ചോദ്യം ചെയ്തതിന് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
വയനാട്: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ ഈഗോ കാരണം 9 വയസ്സുകാരിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി പരാതി. വീട്ടിലെ പൂച്ച മാന്തിയതിന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 9 വയസ്സുകാരിയോടും മാതാപിതാക്കളോടും ആയിരുന്നു ഡോക്ടറുടെ ആക്രോഷം. രോഗിയുടെ ഓ പി ടിക്കറ്റ് വലിച്ചുകീറിയതായും ഇനി അവിടെ നിന്നും ചികിത്സ ലഭിക്കില്ല എന്ന് പറഞ്ഞതായും ആരോപണം ഉയരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വീട്ടിൽ വളർത്തുന്ന പൂച്ച കുട്ടിയെ മാന്തിയതിനെ തുടർന്നാണ് പ്രതിരോധ കുത്തിവെപ്പിനും മറ്റു ചികിത്സയും തേടി കുടുംബം വയനാട് കൽപ്പറ്റയിലെ താലൂക്ക് ആശുപത്രിയിൽ എത്തിയത്.
ഓ പിയിൽ കാണിച്ചപ്പോൾ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും അടുത്ത നാല് ദിവസം കൂടി ആശുപത്രിയിൽ വരണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ ബാക്കി കുത്തിവെപ്പുകൾ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും എടുക്കുവാൻ സാധിക്കുമോ എന്ന് കുട്ടിയുടെ പിതാവ് ഡോക്ടറോട് സംശയം ചോദിച്ചു. സ്വാഭാവികമായ ആ ചോദ്യത്തിലാണ് ഡോക്ടർ പ്രകോപിതയായത് എന്ന കുടുംബം പറയുന്നു. പിതാവിന്റെ സംശയത്തിന് മറുപടിയായി അല്ല വേണ്ട ഞങ്ങൾ ഡോക്ടർമാർ എല്ലാവരും കൂടി അങ്ങോട്ട് വന്ന് ബാക്കി ചികിത്സ തരാം എന്നായിരുന്നു ഡോക്ടർ പരിഹാസത്തോടെ മറുപടി നൽകിയത്.
ALSO READ:24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രത്തിന്റെ ഫലം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച്ച
ഡോക്ടറുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു മറുപടി ഉണ്ടായപ്പോൾ സ്വാഭാവികമായും അത് ചോദ്യം ചെയ്തു. പിന്നാലെ ഇത്തരത്തിലുള്ള വിഡ്ഢി ചോദ്യങ്ങൾ ചോദിക്കാൻ പാടുണ്ടോ എന്ന് പറഞ്ഞ് ഉറക്കെ സംസാരിക്കുകയും പരിസരം മാറന്ന് വളരെ മോശമായി കുടുംബത്തോട് ഡോക്ടർ പെരുമാറി എന്നും ആരോപണം. കൂടാതെ കുട്ടിയുടെ മുറിവ് പരിശോധിക്കാൻ പോലും ഡോക്ടർ തയ്യാറായില്ല എന്നും കുടുംബം പറയുന്നു. വാക്കു തർക്കത്തിനു പിന്നാലെ ഡോക്ടർ കുട്ടിയുടെ ഓ പി ടിക്കറ്റ് വലിച്ചു കീറി കളയുകയും ഇനി താൻ ചികിത്സിക്കില്ല എന്ന് നിലപാടെടുത്തതായും പരാതി.
100 കണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായ ഇത്തരം പെരുമാറ്റം കുടുംബത്തെ ആകെ വലച്ചു. ശേഷം ഒരു മണിക്കൂർ കഴിഞ്ഞതിന് പിന്നാലെ വന്ന മറ്റൊരു ഡോക്ടർ ആണ് കുട്ടിക്ക് ചികിത്സ നൽകിയത്. അതേസമയം ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായ മോശമായ പെരുമാറ്റത്തിലും ചികിത്സ നിഷേധത്തിനും ആരോഗ്യ വകുപ്പിനും കൽപ്പറ്റ താലൂക്ക് ആശുപത്രിയിലെ അധികൃതർക്കും കുടുംബം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന്റെ സ്കാനിങ് റിപ്പോർട്ടിൽ സ്ത്രീയുടെ ഫലം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്കാനിങ് റിപ്പോർട്ടിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി പരാതി. 24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭാശയത്തെ കുറിച്ചുള്ള ഫലങ്ങൾ. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിനാണ് ഈ അവസ്ഥ ഉണ്ടായത്. തുടർ ചികിത്സയ്ക്കു വേണ്ടി ഹോമിയോ ആശുപത്രിയിൽ എത്തിയപ്പോഴാണ് സ്കാനിങ് റിപ്പോർട്ടിൽ ഗർഭാശയത്തെ കുറിച്ചുള്ള പരാമർശങ്ങളും കണ്ടെത്തുന്നത്. തുടർന്ന് ഇത് ചൂണ്ടിക്കാണിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും എത്തിയ യുവാവിനോട് മോശമായി പെരുമാറിയതായും ആരോപണം ഉയരുന്നു.
ENGLISH SUMMARY
A 9-year-old girl was denied treatment In wayanad Kalpetta General Hospital due to the doctor’s ego.The doctor was angry with the 9-year-old girl and her parents who had sought treatment at the hospital for a cat attack wich is in their home. It is alleged that the patient’s OP ticket was torn and she was told that she would not be able to get treatment from there anymore.