Driving Test: ഓട്ടോമാറ്റിക് കാറും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താം
Kerala Driving Test in Automatic Car: വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കാതെയും ടെസ്റ്റിന് ഹാജരാകാം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നിയമ ഭേദഗതി. ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കുന്നതിന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പുത്തന്‍ മാറ്റങ്ങള്‍. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യത്തിലുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധന ഒഴിവാക്കികൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കി.
മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കുന്നതിന് ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനങ്ങള്‍ പാടില്ലെന്ന നിബന്ധനയും മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി. ഇനി മുതല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളും ടെസ്റ്റിന് ഉപയോഗിക്കാം. ഇത് പാടില്ലെന്ന നിര്‍ദേശവും നീക്കം ചെയ്തുകൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.
വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കാതെയും ടെസ്റ്റിന് ഹാജരാകാം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നിയമ ഭേദഗതി. ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കുന്നതിന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയിരുന്നു.




അതേസമയം, മൊബൈല്‍ നമ്പറുമായി ആര്‍സിയും ലൈസന്‍സും ബന്ധിപ്പിക്കണമെന്ന കാര്യം വ്യാജമല്ലെന്നും കേരള മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പരിവാഹന്‍ പോര്‍ട്ടല്‍ വഴി വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും ലൈസന്‍സിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ചേര്‍ക്കണമെന്ന് നിബന്ധനയുണ്ട്.
Also Read: Driving License: ആര്‍സി ബുക്കിലും ലൈസന്‍സിലും ഇനി ഇതില്ലാതെ പറ്റില്ല; നിര്‍ബന്ധമാക്കി കേന്ദ്രം
ഉപഭോക്താക്കള്‍ക്ക് parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന മാത്രമേ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാനും നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കൂ. പരിവാഹന്‍ വെബ്‌സൈറ്റ് വഴി തനിയേ ചെയ്യാന്‍ സാധിക്കാത്തവര്‍ അക്ഷയ, ഇ സേവ കേന്ദ്രങ്ങള്‍ മുഖേന നമ്പര്‍ ചേര്‍ക്കണമെന്നും വകുപ്പ് വ്യക്തമാക്കുന്നു.