Rahul Mamkoottathil: ‘രമയാണ് ആ അറുപത് തികഞ്ഞ ഇര’; ഡിവൈഎഫ്ഐ നേതാവിന്‍റെ പോസ്റ്റ് വിവാ​ദത്തിൽ

Rahul Mamkoottathil: ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതിൽ വിഷമമുണ്ടെന്നും എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ. രമയാണ്....

Rahul Mamkoottathil: രമയാണ് ആ അറുപത് തികഞ്ഞ ഇര; ഡിവൈഎഫ്ഐ നേതാവിന്‍റെ പോസ്റ്റ് വിവാ​ദത്തിൽ

Rahul Mamkoottathil Case

Updated On: 

30 Nov 2025 09:38 AM

കെ കെ രമയെ പരസ്യമായി അപമാനിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്ഐയുടെ കീഴ്ക്കല്ലയം യൂണിറ്റ് സെക്രട്ടറിയും വാട്ടപ്പാറ ലോക്കൽ കമ്മിറ്റി മെമ്പറുമായാ സിനി ജോയ് ആണ് കെ കെ രമ എംഎൽഎ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രാഹുൽ മാങ്കുട്ടത്തിലുമായി ബന്ധപ്പെട്ട 60 തികഞ്ഞ ഇര കെ കെ രമയാണ് എന്നാണ് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തലിന് ഒപ്പം രമ ഇരിക്കുന്ന ചിത്രവും സിനി പങ്കുവെച്ചിട്ടുണ്ട്.

ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതിൽ വിഷമമുണ്ടെന്നും എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ. രമയാണ് 60 തികഞ്ഞ ആ ഒരു ഇര എന്നാണ് സിനി കുറിച്ചത്. എന്നാൽ പോസ്റ്റിന് പിന്നാലെ സിനിക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഉയരുന്നത്. ഇത്തരം ഒരു പോസ്റ്റ് പങ്കിട്ടത് മറ്റൊരു സ്ത്രീയാണ് എന്നതിൽ ലജ്ജ തോന്നുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

നമ്മുടെ അവസരം വരുമ്പോൾ ഒരു മയം ഉണ്ടാവില്ല നിങ്ങൾക്ക് അത്‌ താങ്ങാനും കഴിയില്ല സഖാവ് . പറഞ്ഞിട്ട് ഉണ്ട്, ഇര ആയിരുന്നു നീ ഒക്കെ വെട്ടി കൊന്ന ടിപി ചന്ദ്രശേഖരനെ ഓർക്കുന്നുണ്ടോ കമ്മിണി എന്നൊക്കെ തരത്തിൽ വലിയ വിമർശനമാണ് സിനിക്കെതിരെ ഉയരുന്നത്.

രാഹുൽ മാങ്കുട്ടത്തലിനെതിരെ ലൈംഗിക ആരോപണങ്ങളും പീഡന പരാതികളും ഉയർന്നു വരുന്നതിന്റെ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വിവാദ പോസ്റ്റുമായി ഡിവൈഎഫ്ഐ നേതാവ് എത്തിയിരിക്കുന്നത്. എന്നാൽ ഒരു സ്ത്രീയിൽ നിന്നും ഇത്തരം ഒരു പോസ്റ്റ് ഒരിക്കലും വരാൻ പാടില്ല എന്നും അത് കടുത്തുപോയി എന്നുമാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് യുവതി നൽകിയ പരാതിയിലാണ് നടപടി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും