AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് കെഎസ്ആർടിസി ബസ്സിൽ കോഴിയെ അയച്ച് പ്രതിഷേധം

DYFI Protest Against Rahul Mamkootathil: രാഹുലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളുമായി മഹിളാമോർച്ച പ്രവർത്തകർ നടത്തിയ സമരത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Rahul Mamkootathil: മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് കെഎസ്ആർടിസി ബസ്സിൽ കോഴിയെ അയച്ച് പ്രതിഷേധം
Rahul MamkoottathilImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 21 Aug 2025 21:48 PM

പത്തനംതിട്ട: സംസ്ഥാനത്തുടനീളം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധം. വിവിധ യുവജന രാഷ്ട്രീയ സംഘടനകളാണ് രാഹുലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് കെഎസ്ആർടിസി ബസ്സിൽ കോഴിയെ അയച്ച് പ്രതിഷേധിച്ചു. തുണിക്കടയിലെ സ്ത്രീ ബൊമ്മകൾ പോലും രാഹുലിനെ കണ്ട് തലതാഴ്ത്തിയെന്ന് പ്രതിഷേധ യോഗത്തിൽ ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരുമെന്ന് അവർ അറിയിച്ചു.

രാഹുലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളുമായി മഹിളാമോർച്ച പ്രവർത്തകർ നടത്തിയ സമരത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐയും പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്‌ലെക്‌സ് ബോർഡുകളിൽ പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡുകൾ തകർത്ത് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലുകളും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്.

ബിജെപി, സിപിഎം യുവജന സംഘടന നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചുകളും റാലികളും നടക്കുന്നുണ്ട്.