Shafi Parambil: ‘ആറാട്ടണ്ണന്‍റെ കാൻസർ കഥപോലെ, ഷാഫി മൂക്കുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടത്’; പരിഹാസം
V Vaseef Trolls Shafi Parambil : മൂക്കില്‍ മഷിയൊഴിച്ചാണ് ഷാഫി വന്നതെന്നാണ് ഇടത് സൈബറിടത്തെ പരിഹാസം. ‘ആറാട്ടണ്ണന്‍റെ കാൻസർ കഥപോലെ പിള്ളേരെ പറ്റിക്കാൻ ഒരു ബ്ലഡ് ഷോയാണെന്നാണ് ഷാഫിയെ ട്രോളി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് ഫേസ്ബുക്കിൽ കുറിച്ചത്.
കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും.
ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് വസീഫ് പരിഹാസിച്ചത്. അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ എന്നും സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ലെന്നും വസീഫ് പറയുന്നു. മൂക്കില്‍ മഷിയൊഴിച്ചാണ് ഷാഫി വന്നതെന്നാണ് ഇടത് സൈബറിടത്തെ പരിഹാസം. ‘ആറാട്ടണ്ണന്‍റെ കാൻസർ കഥപോലെ പിള്ളേരെ പറ്റിക്കാൻ ഒരു ബ്ലഡ് ഷോയാണെന്നാണ് ഷാഫിയെ ട്രോളി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് ഫേസ്ബുക്കിൽ കുറിച്ചത്.
Also Read:ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ; അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി
അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തി ചാർജിലല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി പറഞ്ഞിരുന്നു. പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി ചാർജ് നടത്തിയിട്ടില്ലെന്നും ഉണ്ടെങ്കിൽ വീഡിയോ കാണിക്കട്ടെയെന്നുമാണ് എസ്പി പറഞ്ഞത്. എന്നാൽ എസ്പിയുടെ ഈ വാദം പൊളിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നു.
പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ ഷാഫിയുടെ മൂക്കിന് രണ്ട് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്.