Kochi Highway: കൊച്ചിക്കാരുടെ കഷ്ടകാലം തീരില്ല; ഈ പാതയ്ക്ക് ഒടുക്കത്തെ കാലതാമസം

Kochi Varapuzha Bridge Opens: 100 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലമാണ് വരാപ്പുഴയിലേത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 604 ദിവസമെടുത്തു. പെരിയാര്‍ നദിക്ക് കുറുകെ 26 സ്പാനുകളുമായി കാന്റിലിവര്‍ ഘടനയിലാണ് വരാപ്പുഴ പാലത്തിന്റെ നിര്‍മാണം. ഏകദേശം 120 മീറ്റര്‍ ദൈര്‍ഘ്യവും ഇതിനുണ്ട്. പാലത്തിന്റെ മധ്യഭാഗത്തായി കപ്പലുകള്‍ക്ക് കടന്നുപോകാനായി കൃത്യമായ സ്ഥലവും നല്‍കുന്നു.

Kochi Highway: കൊച്ചിക്കാരുടെ കഷ്ടകാലം തീരില്ല; ഈ പാതയ്ക്ക് ഒടുക്കത്തെ കാലതാമസം

പ്രതീകാത്മക ചിത്രം

Published: 

25 Apr 2026 | 04:44 PM

കൊച്ചി: ധാരാളം ആളുകള്‍ ദിനംപ്രതി കൊച്ചിയിലേക്കും അവിടെ നിന്നും പുറത്തേക്കും യാത്ര ചെയ്യുന്നുണ്ട്. ഇവരെല്ലാം ഒരുമിച്ച് യാത്ര നടത്തുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ മതിയായ റോഡുകള്‍ ഇല്ലാത്തത് കാരണം ഗതാഗതക്കുരുക്ക് ഉണ്ടാകുകയാണെങ്കിലോ? അതെ, നിലവില്‍ കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ആവശ്യത്തിന് റോഡുകളില്ല എന്നത്.

ഈയടുത്തിടെയാണ് ദേശീയപാത 66ലെ ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്തെ ഏറ്റവും വലിയ പാലമായ വരാപ്പുഴ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇത് ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരം കണ്ടെങ്കിലും, 26 കിലോമീറ്റര്‍ നീളമുള്ള ഇടനാഴി എന്ന് ആറുവരി പാതയായി വികസിക്കുമെന്ന കാര്യം സംശയത്തിലാണ്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതിന് അനുസരിച്ച് പാതയുടെ നിര്‍മാണം 2026 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ പൂര്‍ത്തിയാകും. എന്നാല്‍ ഇതിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമോ എന്ന സംശയത്തിലാണ് യാത്രക്കാരും സമീപവാസികളും.

നിര്‍മാണം വൈകി

2025 ഡിസംബറിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ റോഡില്‍ നിറയ്ക്കുന്നതിനുള്ള മണ്ണിന്റെ ലഭ്യതക്കുറവ് മൂലം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തോളം നിര്‍ത്തിവെച്ചു. ഇതോടെ 2026 ഓഗസ്‌റ്റോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായി അധികൃതര്‍.

ഷിപ്പിങ് ചാനലില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത മണ്ണ് ഉപയോഗിച്ച് റോഡ് നികത്താന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി കരാറിലെത്തിയതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചത്. പാതയില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. ഇടനാഴിയ്ക്ക് സമീപത്ത് കൂടി കാല്‍നട യാത്രക്കാര്‍ക്കായി അണ്ടര്‍പാസ് നിര്‍മിക്കുക എന്നത് പിന്നീട് കൂട്ടിച്ചേര്‍ത്ത പദ്ധതിയായിരുന്നു. ഇതോടെ സമയപരിധി വീണ്ടും നീട്ടി.

റോഡിന്റെ വീതികൂട്ടല്‍ പ്രവൃത്തികളുടെ ഭാഗമായി ഏഴ് വലിയ പാലങ്ങളുടെയും എട്ട് ചെറിയ പാലങ്ങളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. കോട്ടപ്പുറം, മൂത്തകുന്നം എന്നിവിടങ്ങളിലെ പാലങ്ങള്‍ ഒഴികെ എല്ലാത്തിന്റെയും നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. ആകെ 1,618 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മിക്കുന്നത്.

Also Read: Kochi Buildings: കൊച്ചിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏതാണെന്ന് അറിയാമോ? ആകാശം മുട്ടും കൊമ്പന്മാരിതാ

വരാപ്പുഴ പാലം

100 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലമാണ് വരാപ്പുഴയിലേത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 604 ദിവസമെടുത്തു. പെരിയാര്‍ നദിക്ക് കുറുകെ 26 സ്പാനുകളുമായി കാന്റിലിവര്‍ ഘടനയിലാണ് വരാപ്പുഴ പാലത്തിന്റെ നിര്‍മാണം. ഏകദേശം 120 മീറ്റര്‍ ദൈര്‍ഘ്യവും ഇതിനുണ്ട്. പാലത്തിന്റെ മധ്യഭാഗത്തായി കപ്പലുകള്‍ക്ക് കടന്നുപോകാനായി കൃത്യമായ സ്ഥലവും നല്‍കുന്നു.

കാന്റിലിവര്‍ ഘടനയില്‍ സാധാരണയായി 50 മീറ്ററില്‍ കൂടുതല്‍ നീളമുള്ള സ്പാനുകളാണ് ഉപയോഗിക്കുന്നത്. ഇരുവശത്തും സന്തുലിതാവസ്ഥ നിലനിര്‍ത്തി തൂണുകളില്‍ നിന്ന് പുറത്തേക്ക് പാലത്തിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്ത് ഏപ്രില്‍ മാസത്തോടെയാണ്. ഏകദേശം മൂന്ന് മീറ്റര്‍ താഴെയായി കിടക്കുന്ന 1,400 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതായിരുന്നു തുറന്നുകൊടുക്കാന്‍ വൈകുന്നതിന് കാരണമായത്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന