Kozhikode Robbery: കോഴിക്കോട് കത്തി ചൂണ്ടി കവർച്ച; മണിക്കൂറുകൾക്കുള്ളിൽ മുഖ്യപ്രതിയെ പിടികൂടി പൊലീസ്
Kozhikode Robbery: പ്രതി ഷംസീറിന്റെ വീടിനടുത്ത് നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കത്തിയും യാത്രക്കാരിൽ നിന്ന് പിടിച്ച് പറിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. നഗരത്തിൽ രാത്രികാലത്തിൽ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് നഗരത്തിൽ യാത്രക്കാരെ കത്തി ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസറാണ് അറസ്റ്റിലായത്. കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷ്റഫിന്റെ നേതൃത്വത്തിവുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ 27, 28 തീയതികളിലായിരുന്നു സംഭവം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂർ സ്വദേശി, കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുൻവശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ എന്നിവരാണ് കവർച്ചയ്ക്ക് ഇരയായയത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം ഇവരിൽ നിന്ന് മൊബൈൽ ഫോണും പണം തട്ടിയെടുത്തത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു. പ്രതി ഷംസീറിന്റെ വീടിനടുത്ത് നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കത്തിയും യാത്രക്കാരിൽ നിന്ന് പിടിച്ച് പറിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. നഗരത്തിൽ രാത്രികാലത്തിൽ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍ പ്രതിയാണ് ഷംസീർ. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, എസ്.ഐ. സജീഷ് കുമാര്‍ പി.,സീനിയര്‍ സിപിഒമാരായ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര സിപിഒ സുമിത്ത് ചാള്‍സ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു കവർച്ച സംഘത്തെ പിടികൂടാനുള്ള അന്വേഷണത്തിൽ ഉണ്ടായിരുന്നത്.