AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

U Prathibha MLA Son Ganja Case: കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല; പ്രതിഭാ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം

U Prathibha MLA Son Ganja Case: ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

U Prathibha MLA Son Ganja Case: കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല; പ്രതിഭാ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം
യു പ്രതിഭ എംഎൽഎ, കനിവ്
nithya
Nithya Vinu | Published: 30 Apr 2025 13:12 PM

കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എക്സൈസ്. കേസിൽ രണ്ട് പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കനിവ് ഉൾപ്പടെ കേസില്‍ നേരത്തെ പ്രതി ചേര്‍ത്തിരുന്ന മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെയാണ് ഒഴിവാക്കിയത്.

ഇവരുടെ ഉഛ്വാസ വായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നെന്നു മാത്രം റിപ്പോർട്ടിൽ പറയുന്നു. സാക്ഷി മൊഴിയിലും അട്ടിമറി നടന്നതായി വിവരം. കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ടിലെ മൊഴി. ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധനയും ഒഴിവാക്കപെട്ടവരുടെ കാര്യത്തിൽ നടന്നില്ല.

ALSO READ: സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് മാല? ഡിജിപിക്ക് പരാതി

കഴിഞ്ഞ ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്.

കനിവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പിന്നാലെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ രംഗത്തെത്തി. മാധ്യമങ്ങളെയും എംഎൽഎ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ എഫ്ഐആർ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി.