AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Voters list QR Code issue: പേര് വോട്ടർ പട്ടികയിലുണ്ടോ? തിരഞ്ഞെടുപ്പു കമ്മിഷന്റെ ക്യൂ ആർ കോഡ് ചിലർക്ക് ശരിയാകും ചിലർക്കില്ല

Election Commission's voter list verification QR Code: ഒരു വിഭാഗം വോട്ടർമാർ ഇതേ ക്യുആർ കോഡ് ഉപയോഗിക്കുമ്പോൾ വെബ്സൈറ്റ് തുറന്നു വരുന്നില്ല. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബ്ലാങ്ക് സ്ക്രീൻ ആണ് പലർക്കും ലഭിക്കുന്നത്. ഇത് കാരണം നിരവധി പേർക്ക് വോട്ടർ പട്ടികയിലെ പേര് പരിശോധിക്കാൻ കഴിയുന്നില്ല.

Voters list QR Code issue: പേര് വോട്ടർ പട്ടികയിലുണ്ടോ? തിരഞ്ഞെടുപ്പു കമ്മിഷന്റെ ക്യൂ ആർ കോഡ് ചിലർക്ക് ശരിയാകും ചിലർക്കില്ല
Kerala Voters ListImage Credit source: TV9 Telugu
aswathy-balachandran
Aswathy Balachandran | Published: 04 Nov 2025 16:21 PM

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പുറത്തിറക്കിയ ക്യു ആർ കോഡിൻ്റെ പ്രവർത്തനം തകരാറിലെന്ന് വ്യാപക പരാതി. ചില ഉപയോക്താക്കൾക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തിരഞ്ഞെടുപ്പു കമ്മിഷൻ്റെ വെബ്സൈറ്റ് കൃത്യമായി തുറന്നു വരികയും പേര് പരിശോധിക്കാൻ കഴിയുകയും ചെയ്യുന്നുണ്ട്.

എന്നാൽ, ഒരു വിഭാഗം വോട്ടർമാർ ഇതേ ക്യുആർ കോഡ് ഉപയോഗിക്കുമ്പോൾ വെബ്സൈറ്റ് തുറന്നു വരുന്നില്ല. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബ്ലാങ്ക് സ്ക്രീൻ ആണ് പലർക്കും ലഭിക്കുന്നത്. ഇത് കാരണം നിരവധി പേർക്ക് വോട്ടർ പട്ടികയിലെ പേര് പരിശോധിക്കാൻ കഴിയുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഈ പ്രശ്നം ചിലർക്ക് മാത്രമേ നേരിടുന്നുള്ളൂ എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ വ്യക്തമാക്കി.

 

Also Read:ട്രെയിനിൽ അതിക്രമത്തിന് ഇരയായ 19 കാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രതി റിമാൻഡിൽ

പരിശോധനകൾക്ക് ശേഷമാണ് ക്യുആർ കോഡ് പൊതുജനങ്ങൾക്കായി നൽകിയത്. നിലവിൽ പരാതിയുണ്ടെങ്കിൽ പരിശോധിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലിങ്ക് കൃത്യമായി പോകുന്നുണ്ട്. പക്ഷേ, വെബ്സൈറ്റ് ലോഡ് ആകുന്നതിൽ താമസമെടുക്കുന്നതാകാം പ്രശ്നം,” അധികൃതർ പറഞ്ഞു.

 

മറ്റ് പരിശോധനാ മാർഗ്ഗങ്ങൾ

ക്യുആർ കോഡിലെ പ്രശ്നം കാരണം പേര് പരിശോധിക്കാൻ കഴിയാത്തവർക്കായി മറ്റ് മാർഗ്ഗങ്ങളും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്:

  1. https://voters.eci.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് അറിയാം.
  2. വോട്ടർ ഹെൽപ്പ് ലൈൻ നമ്പറായ 1950-ൽ വിളിക്കുക.
  3. വോട്ടർ ഹെൽപ് ലൈൻ ആപ്പ് (Voter Helpline App) ഉപയോഗിക്കുക.