AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvalla Kavitha Murder Case Verdict: പ്രണയബന്ധത്തിൽനിന്ന് പിൻമാറി; പട്ടാപ്പകല്‍ തീകൊളുത്തി കൊന്നു; കവിത കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

Thiruvalla Kavitha Murder Case Verdict: സഹപാഠിയായിരുന്ന കവിയൂര്‍ സ്വദേശിനിയായ കവിത(19) പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതാണ് അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്.

Thiruvalla Kavitha Murder Case Verdict: പ്രണയബന്ധത്തിൽനിന്ന് പിൻമാറി; പട്ടാപ്പകല്‍ തീകൊളുത്തി കൊന്നു; കവിത കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി
Thiruvalla Kavitha Murder
sarika-kp
Sarika KP | Published: 04 Nov 2025 14:15 PM

പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസിൽ പ്രതി അജിൻ റെജി മാത്യൂ കുറ്റക്കാരനെന്ന് കോടതി. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ അ‍ഡീഷണൽ ജില്ല കോടതി മറ്റന്നാൾ ശിക്ഷ വിധിക്കും.

സഹപാഠിയായിരുന്ന കവിയൂര്‍ സ്വദേശിനിയായ കവിത(19) പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതാണ് അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. 2019 മാർച്ച് 12നു തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡില്‍വെച്ചായിരുന്നു സംഭവം.

Also Read:ട്രെയിനിൽ അതിക്രമത്തിന് ഇരയായ 19 കാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രതി റിമാൻഡിൽ

വഴിയിൽ തടഞ്ഞു നിർത്തി അജിൻ ആക്രമിക്കുകയായിരുന്നു. കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തുകയായിരുന്നു. ആക്രമണത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

സംഭവ ശേഷം പ്രതി കടന്നുകളയാൻ ശ്രമിച്ചെങ്കിലും കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പോലീസിൽ ഏൽപിക്കുകയായിരുന്നു.പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് കവിതയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂട്ടർ മാധ്യമങ്ങളോടു പറ‍ഞ്ഞു. കവിതയും അജിനും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ചായിരുന്നു പഠിച്ചത്. ഇതിനു ശേഷം തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു. ഇതിനിടെയിലാണ് അജിൻ കവിതയെ ആക്രമിച്ചത്.