Electricity Outage: അടുത്ത രണ്ട് മാസം കൊച്ചിയിൽ വ്യാപകമായി വൈദ്യുതി മുടങ്ങും; തടസമുണ്ടാവുക ആറ് സബ് സ്റ്റേഷനുകളിൽ

Electricity Outages Expected In Kochi: അടുത്ത രണ്ട് മാസം കൊച്ചിയിൽ വ്യാപകമായി വൈദ്യുതി മുടങ്ങും. ആറ് സബ്സ്റ്റേഷനുകളിലാണ് തടസമുണ്ടാവുക.

Electricity Outage: അടുത്ത രണ്ട് മാസം കൊച്ചിയിൽ വ്യാപകമായി വൈദ്യുതി മുടങ്ങും; തടസമുണ്ടാവുക ആറ് സബ് സ്റ്റേഷനുകളിൽ

പ്രതീകാത്മക ചിത്രം

Published: 

06 Oct 2025 13:46 PM

അടുത്ത രണ്ട് മാസം കൊച്ചിയിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. മെട്രോ റെയിൽ രണ്ടാം ഘട്ട ജോലികളുടെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുക. ആറ് സബ് സ്റ്റേഷനുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഒക്ടോബർ ആറ് മുതൽ ഡിസംബർ 28 വരെ വൈദ്യുതി തടസം അനുഭവിക്കേണ്ടിവരും.

കടവന്ത്ര, വില്ലിങ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, ചെല്ലാനം, അരൂര്‍ എന്നീ സബ് സ്റ്റേഷനുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതിതടസമുണ്ടാവുക. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ് നിലവിൽ മെട്രോ റെയിൽ രണ്ടാം ഘട്ട ജോലികൾ നടക്കുന്നത്.

Also Read: Onam Bumper 2025 Winner: ബമ്പറടിച്ചയാളെ കിട്ടി; 25 കോടിയുടെ ഭാഗ്യവാൻ പെയിൻ്റ് കട ജീവനക്കാരൻ

ഈ പാതയിൽ കാക്കനാട് വാഴക്കാല ഭാഗത്ത്, മെട്രോ റെയിലിന് കുറുകേയുള്ള കളമശ്ശേരി – അരൂർ 110 കെവി ഡബിൾ സർക്കീറ്റ് ലൈനുണ്ട്. ഇതിൻ്റെ ഉയരം കൂട്ടണം. നിലവിലുള്ള ഇലക്ട്രിക് ടവറുകൾ മാറ്റി അവിടെ പുതിയ ടവറുകളും സ്ഥാപിക്കേണ്ടതുണ്ട്. ഇതിൻ്റെ ജോലികൾ ആറാം തീയതി തന്നെ ആരംഭിക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് പ്രദേശത്ത് വൈദ്യുതി തടസപ്പെടുക.

വൈദ്യുതി തടസപ്പെടുത്താതെ ജോലി പൂർത്തിയാക്കാനായിരുന്നു കെഎസ്ഇബിയുടെ ശ്രമം. എന്നാൽ, മറ്റ് എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനുകളില്‍ അപ്രഖ്യാപിത ജോലികള്‍ വേണ്ടിവന്നേക്കും. അതുകൊണ്ട് തന്നെ ഈ സമയത്ത് വിവിധയിടങ്ങളിൽ വൈദ്യുതി തടസമുണ്ടാവും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും