AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mavelikkara Ganapathi Death: മാവേലിക്കര ഗണപതിക്ക് എന്ത് സംഭവിച്ചു? ജീവനെടുത്തത് എരണ്ടക്കെട്ടോ

Mavelikkara Ganapathy Death : ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ആനയാണ് ഗണപതി. ഏകദേശം 45-വയസ്സോളം പ്രായമുണ്ട് ആനക്ക്. കുറച്ചു നാളുകളായി ആനക്ക് എരണ്ടക്കെട്ടിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി

Mavelikkara Ganapathi Death: മാവേലിക്കര ഗണപതിക്ക് എന്ത് സംഭവിച്ചു? ജീവനെടുത്തത് എരണ്ടക്കെട്ടോ
മാവേലിക്കര ഗണപതി ചെരിഞ്ഞപ്പോൾImage Credit source: TV9 Network
Arun Nair
Arun Nair | Published: 18 Nov 2025 | 10:23 AM

തൃശ്ശൂർ: പഴഞ്ഞിക്ക് സമീപം പള്ളിപ്പെരുന്നാളിനായി എത്തിച്ച ആന ചെരിഞ്ഞു. മാവേലിക്കര ഗണപതിയെന്ന ആനയാണ് ചെരിഞ്ഞത്. പരിപാടിക്ക് ശേഷം എരണ്ടക്കെട്ടിനെ തുടർന്ന ആനക്ക് രണ്ട് ദിവസമായി ചികിത്സ നൽകി വരുകയായിരുന്നു. പെങ്ങാമുക്ക് തെക്കുമുറി പറമ്പിലാണ് ആനയെ തളച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ സലിം എന്നയാളുടെ ഉടമസ്ഥതയിലുള്ള ആനയാണിത്.

ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ആനയാണ് ഗണപതി. ഏകദേശം 45-വയസ്സോളം പ്രായമുണ്ട് ആനക്ക്. കുറച്ചു നാളുകളായി ആനക്ക് എരണ്ടക്കെട്ടിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതോടെ നാട്ടാനാകളുടെ എണ്ണം വീണ്ടും കുറയുകയാണ്. കഴിഞ്ഞയാഴ്ചയാണ് വലിയപുരക്കൽ സൂര്യൻ എന്ന ആനയും ചെരിഞ്ഞത്. തൃശ്ശൂർ കുന്നംകുളം സ്വദേശിയുടേതായിരുന്നു ആന.

ALSO READ: കേരളത്തിന് പുതിയ ട്രെയിൻ , പക്ഷെ രണ്ട് കാര്യങ്ങൾ ശരിയാക്കണം

എന്താണ് എരണ്ടക്കെട്ട്

ആനക്കുണ്ടാകുന്ന മലബന്ധം എന്നാണ് ലളിതമായി ഇതിനെ പറയുന്നത്. എരണ്ടം എന്നാൽ ആന പിണ്ടം, അല്ലെങ്കിൽ ആനയുടെ വിസർജ്യമാണ്. ഇത് പുറത്തേക്ക് പോവാതെ നിൽക്കുന്നതോടെ ആന ഭക്ഷണവും വെള്ളവും കഴിക്കുന്നത് കുറയുകയും ക്രമേണെ തളർച്ചയിലേക്ക് പോവുകയും ചെയ്യു.ഭക്ഷണത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, യാത്ര, വ്യായാമക്കുറവ് എന്നിവയെല്ലാം എരണ്ടക്കെട്ടിന് കാരണമാകാറുണ്ട്.