Bengaluru-Ernakulam Vande Bharat: ഇനി 8 മണിക്കൂർ 40 മിനിറ്റിൽ എത്താം! എറണാകുളം – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
PM Narendra Modi to Flag Off Ernakulam–Bengaluru Vande Bharat Trains: രാവിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുക. രാവിലെ 8 മുതൽ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്.
കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുക. രാവിലെ 8 മുതൽ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങിയവർ ഇന്ന് വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും.
എറണാകുളം – ബെംഗളൂരുവിനു പുറമെ ബനാറസ്–ഖജുരാഹോ, ലഖ്‌നൗ–സഹാരൻപൂർ, ഫിറോസ്പൂർ–ഡൽഹി എന്നീ റൂട്ടുകളിലും പുതിയ വന്ദേഭാരത് ട്രെയിനുകൾ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം എറണാകുളം-ബെംഗളൂരു റുട്ടിലോടുന്ന വന്ദേ ഭാരതിന്‍റെ ട്രയൽ റൺ പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5 50 ന് ബെംഗളൂരുവിൽ എത്തിച്ചേരും.
കേരളത്തിൽ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ എറണാകുളം – ബെംഗളൂരു യാത്ര രണ്ട് മണിക്കൂറിലധികം കുറയും. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് എത്തും. ആകെ 11 സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട ട്രെയിൻ 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
Also Read:മെട്രോ തിരുവനന്തപുരത്തേക്ക്, 27 സ്റ്റേഷനുകളുള്ള ആദ്യ അലൈൻമെന്റ് പദ്ധതിക്ക് പച്ചക്കൊടി
എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. ഞായറാഴ്ച മുതലാണ് പുതിയ വന്ദേഭാരതിന്റെ സർവീസ് ആരംഭിക്കുക. പാലക്കാട് വഴി സർവീസ് നടത്തുന്ന ആദ്യ വന്ദേഭാരത് ആണിത്. നിലവിൽ സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട വന്ദേഭാരത് സർവ്വീസുകളും തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്.
സ്റ്റോപ്പുകളും സമയ ക്രമവും
ബെംഗളൂരു–എറണാകുളം (26651)
രാവിലെ 5.10ന്- ബെംഗളൂരു
5: 25- കെആർ പുരം
8: 13- സേലം
9: 00- ഈറോഡ്
9:45- തിരുപ്പൂർ
10:33- കോയമ്പത്തൂർ
11: 28- പാലക്കാട്
12:28- തൃശൂർ
1:50- എറണാകുളം ജംക്‌ഷൻ
എറണാകുളം ജംക്‌ഷൻ– ബെംഗളൂരു (26652)
ഉച്ചയ്ക്ക് 2:20- എറണാകുളം ജംക്‌ഷൻ
3: 17-തൃശൂർ
4:35- പാലക്കാട്
5:20-കോയമ്പത്തൂർ
6:03-തിരുപ്പൂർ
6:45- ഈറോഡ്
7:18- സേലം
10: 23- കെആർ പുരം